Monkeypox Virus: മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം

Monkeypox Virus: വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം. യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ.

Written by - Zee Malayalam News Desk | Last Updated : Aug 20, 2022, 02:41 PM IST
  • വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം
  • യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ
  • രണ്ട് മങ്കിപോക്സ് രോ​ഗബാധിതരെ ഒരു വീടിനുള്ളിൽ താമസിപ്പിച്ചാണ് പഠനം നടത്തിയത്
Monkeypox Virus: മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം

വാഷിങ്ടൺ: കട്ടിലുകൾ, പുതപ്പുകൾ, കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ് എന്നിവയുൾപ്പെടെ നിരവധി വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനം. യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ. രണ്ട് മങ്കിപോക്സ് രോ​ഗബാധിതരെ ഒരു വീടിനുള്ളിൽ താമസിപ്പിച്ചാണ് പഠനം നടത്തിയത്. രോ​ഗബാധിതരായ വ്യക്തികൾ തങ്ങൾ പ്രതലങ്ങൾ അണുവിമുക്തമാക്കുകയും കൈകൾ പലതവണ കഴുകുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു. എന്നാൽ, ''കട്ടിലുകൾ, പുതപ്പുകൾ, ഒരു കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ്, ലൈറ്റ് സ്വിച്ച് എന്നിവയിൽ രോഗലക്ഷണങ്ങൾ ആരംഭിച്ച് 20 ദിവസത്തിന് ശേഷം സമ്പർക്കം കൂടുതലുള്ള സ്ഥലങ്ങളിൽ 70 ശതമാനത്തിലും വൈറസ് കണ്ടെത്തി"യെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കിയതായി ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു. പ്രതലങ്ങളും വസ്തുക്കളും അണുവിമുക്തമാക്കുന്നത് വീട്ടിലെ മലിനീകരണ സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

മങ്കിപോക്സ് ലക്ഷണങ്ങൾ
പനി, ശരീരവേദന, വിറയൽ, ക്ഷീണം, മുഖക്കുരു പോലുള്ള കുമിളകൾ എന്നിവയാണ് മങ്കിപോക്സ് രോ​ഗികളിലെ സാധാരണ ലക്ഷണങ്ങൾ. കിടക്ക, തൂവാലകൾ, വസ്ത്രങ്ങൾ എന്നിവയിലൂടെയും രോ​ഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയുമാണ് മങ്കിപോക്സ് വൈറസ് പടരുന്നത്. ഇതുവരെ രോഗബാധിതരായ ആളുകൾ കൂടുതലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരാണ്. എന്നാൽ വൈറസ് ഏത് വിഭാ​ഗക്കാരെയും ബാധിക്കാമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

വളർത്തുനായ്ക്കൾക്കും മങ്കിപോക്സ് പടരും
മങ്കിപോക്സ് ബാധിച്ച ആളുകൾ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കാരണം മൃഗങ്ങൾക്ക് മങ്കിപോക്സ് വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസിൽ മങ്കിപോക്സ് പടർന്നുപിടിക്കുന്നതിനാൽ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള കേന്ദ്രങ്ങൾ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എലികളിലും മറ്റ് വന്യമൃഗങ്ങളിലും മങ്കിപോക്സ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യരിലേക്കും വൈറസ് പടർത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News