വത്തിക്കാൻ : റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പള്ളിയുടെ അൽത്താരയിലേക്ക് നഗ്നായി ഓടി കയറികൊണ്ട് യുവാവിന്റെ പ്രതിഷേധം. യുക്രൈനിലെ കുട്ടികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് തന്റെ പുറത്ത് എഴുതിവെച്ചുകൊണ്ടാണ് യുവാവ് പള്ളിയുടെ അൽത്താരയിലേക്ക് ഓടി കയറിയതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് തങ്ങളുടെ വത്തിക്കാൻ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആരാണ് പള്ളിക്കുള്ളിലേക്ക് നഗ്നനായി ഓടി കയറിയെതെന്ന് വാർത്ത വൃത്തങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
തന്റെ കൈയ്യിൽ സ്വയം മുറിവ് വരുത്തിയാണ് യുവാവ് പള്ളിക്കുള്ളിലേക്ക് ഓടി കയറിയതെന്ന് പ്രാദേശിക ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ജൂൺ ഒന്ന് വ്യാഴാഴ്ച ബസിലിക്ക പള്ളി അടയ്ക്കുന്നതിന് മുമ്പാണ് സംഭവം നടക്കുന്നത്. വത്തിക്കാനിലെ സുരക്ഷ സംഘം യുവാവിനെ പിടികൂടി ഇറ്റാലിയൻ പോലീസിനെ ഏൽപ്പിച്ചു. യുക്രൈനിയൻ കുട്ടികൾ റഷ്യ സൈന്യം തട്ടികൊണ്ട് പോകുന്നു എന്ന വാർത്തുകളുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ പ്രതിഷേധമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ : Vladimir Putin: കാഴ്ച കുറയുന്നു.. നാവ് കുഴയുന്നു; പുടിൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
2022 ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നത്. യുക്രൈനിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ വൈർഷിച്ചുകൊണ്ട് ആക്രമണം നടത്തിയതാണ് റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നത്. ഈ നീക്കത്തിൽ അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും യുക്രൈൻ അധിനിവേശത്തിൽ നിന്നും പിൻമാറായി ക്രെമലിൻ തയ്യാറായില്ല.
റഷ്യ യുക്രൈനിയൻ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടോ?
യുക്രൈനിലെ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയിൽ നിന്ന് യുക്രൈനിയൻ കുട്ടികളെ റഷ്യ പിടിച്ചുകൊണ്ടു പോകുന്നുയെന്ന് നിരവധി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതിനോടകം 16,000ത്തോളം കുട്ടികളെ റഷ്യൻ നിയന്ത്രണ മേഖലയിൽ നിന്നും റഷ്യ കടത്തികൊണ്ടു പോയെന്നാണ് യുക്രൈനിയൻ ദേശീയ ഇൻഫോർമേഷൻ ബ്യൂറോ പങ്കുവെക്കുന്ന കണക്കുകൾ. കൂടാതെ ആയിരത്തിലധികം യുക്രൈനിയൻ കുട്ടികളെ റഷ്യ തട്ടികൊണ്ടുപോയെന്നാണ് വിവിധ മനുഷ്യവകാശ സംഘടനകൾ പങ്കുവെക്കുന്ന കണക്കുകൾ. അതേസമയം ഇതുസംബന്ധിച്ച് വ്യക്തമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.
യുദ്ധത്തിന്റെ കാരണകാരൻ, കുട്ടികളെ അനധികൃതമായി കടത്തികൊണ്ടു പോകുക എന്ന കുറ്റങ്ങളുടെ പേരിൽ 2023 മാർച്ചിൽ രാജ്യാന്തര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അനാഥരായ കുട്ടികളെയും മാറ്റി പാർപ്പിക്കാൻ ആവശ്യം അറിയിച്ചവരുമാണ് അവരെന്നാണ് റഷ്യയുടെ ഭാഗം. എന്നാൽ കുട്ടികളുടെ പൂർണ വിവരങ്ങളും നീക്കം ചെയ്ത് റഷ്യൻ സ്വദേശികളാക്കി മാറ്റാനുള്ള ശ്രമമാണെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള ഖേർസൺ, ഖാർകീവ്, മരിയുപോൾ എന്നിവടങ്ങളിൽ നിന്നുമാണ് പ്രധാമായിട്ടും കുട്ടികളെ കാണാതായിട്ടുള്ളത്. അനാഥരല്ലാത്ത കുട്ടികളെയും റഷ്യൻ സൈന്യം ബലപ്രയോഗത്തിലൂടെ കടത്തികൊണ്ട് പോയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...