ബംഗ്ലാദേശില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന 9 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നു പുലര്‍ച്ചെ നടന്ന തിരച്ചിലില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ചതായി പൊലീസ് അറിയിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ധാക്കയില്‍ മറ്റൊരു ആക്രമണം പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Last Updated : Jul 26, 2016, 12:08 PM IST
ബംഗ്ലാദേശില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന 9 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നു പുലര്‍ച്ചെ നടന്ന തിരച്ചിലില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ചതായി പൊലീസ് അറിയിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ധാക്കയില്‍ മറ്റൊരു ആക്രമണം പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍.രണ്ടു മണിക്കൂര്‍ നീണ്ട് ഏറ്റുമുട്ടലിനും വെടിവെയ്പ്പിനും ശേഷമാണ് ഒന്‍പത് തീവ്രവാദികളേയും വധിച്ചത്. ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ധാക്ക മെട്രോ പൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ബംഗ്ലാദേശിലെ ജമൈത്തുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍പ്പെട്ടവരാണ് ഇവരാണെന്ന് ഇതിനോടകം തന്നെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു തീവ്രവാദിയെ കല്യാൺപുരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബംഗ്ളാദേശ് പൊലീസ് ചീഫ് ശഹീദുൽ ഹഖ് വ്യക്തമാക്കി.എന്നാല്‍ ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ജൂലൈ ഒന്നിനാണ് ധാക്കയിലെ കഫേയില്‍ ആക്രമണം നടന്നത്. 20 ഓളം വിദേശികളായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐഎസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് വാദമുയര്‍ന്നുട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.അറസ്റ്റിലായത് ബോഗ്ര ജില്ലയിൽ നിന്നുള്ള ഹസൻ ആണെന്ന് ധാക്കയിലെ മോണിങ് സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു. വെടിയേറ്റ് പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു എന്നും പറയപ്പെടുന്നു.

 

Trending News