റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന അനിവാര്യമെന്ന് ലോകാരോഗ്യസംഘടന

റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍  നടത്തേണ്ടത് ആവശ്യമാണെന്ന്  ലോകാരോഗ്യ സംഘടന (World Helath Organisation, WHO)...

Last Updated : Aug 11, 2020, 10:40 PM IST
  • റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന
  • ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച്
  • സ്പുട്‌നിക് 5 എന്നാണ് റഷ്യ ഈ വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്
റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന അനിവാര്യമെന്ന്  ലോകാരോഗ്യസംഘടന

ജനീവ: റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍  നടത്തേണ്ടത് ആവശ്യമാണെന്ന്  ലോകാരോഗ്യ സംഘടന (World Helath Organisation, WHO)...

റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന്  ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു.

"എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തേണ്ടത് അനിവാര്യമാണ്",  തരീക് ജാസര്‍വിച്ച് പറഞ്ഞു. 

ലോകത്തെയാകമാനം  പിടിമുറുക്കിയിരിയ്ക്കുന്ന  കോവിഡിനെതിരായുള്ള  വാക്സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ  രംഗത്തെത്തിയിരുന്നു. പ്രസിഡന്റ്  വ്ലാഡിമര്‍ പുടി (Vladimir Putin) നാണ് കോവിഡ് വാക്സിന്‍  (Covid vaccine) പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ലോകത്താദ്യമായാണ്  ഒരു രാജ്യം കോവിഡിന് വാക്സിന്‍  കണ്ടെത്തുന്നത്. 

സ്പുട്‌നിക് 5 എന്നാണ്  റഷ്യ ഈ വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. കൂടാതെ, താനെ  മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ വെളിപ്പെടുത്തിയിരുന്നു.  ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും  പുടിന്‍ അഭിപ്രായപ്പെട്ടു.

Also read: COVID 19 വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് പുടിന്‍റെ മകള്‍ക്ക്!!

അതേ സമയം റഷ്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം  എല്ലാ ഘട്ടങ്ങളും  പൂര്‍ണമായ രീതിയില്‍  പൂര്‍ത്തിയിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. കാരണം വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍  നല്‍കിയിരുന്ന മുന്നറിയിപ്പ് തന്നെ കാരണം. 

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.  
റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം  ആഗസ്റ്റ്  മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. 

 

Trending News