Kabul : താലിബാൻ (Taliban)പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ (Afganistan) പുതിയ സർക്കാരിനെ താലിബാന്റെ സഹസ്ഥാപകനായ മുല്ല ബരാദർ നയിക്കുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാൻ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത് പുതിയ സർക്കാരിനെ പ്രാബല്യത്തിൽ കൊണ്ട് വരുന്നതിലാണ്.
അഫഗാനിസ്ഥാൻ (Afganistan)കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും, കടുത്ത വരൾച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലും പുതിയ സർക്കാർ നിലവിൽ വരേണ്ടത് അത്യാവശ്യമാണ്. അതുകൂടാതെ ഇപ്പോൾ നടൻ സംഘർഷാവസ്ഥയുടെ ഭാഗമായി 240,000 ഓളം അഫ്ഗാനികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതും രാജ്യത്തെ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്.
ALSO READ: Afghanistan സാമ്പത്തിക പ്രതിസന്ധിയിൽ; താലിബാന് മുന്നിലുള്ളത് വൻ വെല്ലുവിളി
അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ മുല്ല ബരാദർ നയിക്കുമ്പോൾ മറ്റ് ഉയർന്ന സ്ഥാനങ്ങളിൽ അന്തരിച്ച താലിബാൻ സഹസ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താലിബാന്റെ പരമോന്നത മതനേതാവായ ഹൈബത്തുള്ള അഖുൻസാദ ഇസ്ലാമിന്റെ ചട്ടക്കൂടിനുള്ളിൽ മതപരമായ കാര്യങ്ങളിലും ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചനയുണ്ട്. പുതിയ സർക്കാർ ഭരണം ഏല്കുന്നതിന്റെ അവസാനഘട്ടങ്ങളിലാണ് ഇപ്പോഴെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാകും.
ALSO READ: Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ
രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ താലിബാൻ ഓഗസ്റ്റ് 15 നാണ് കാബൂൾ പിടിച്ചടക്കിയത്. താലിബാന് പഞ്ച്ഷീർ താഴ്വരയിൽ കടുത്ത പ്രതിരോധം നേരിടേണ്ടി വന്നിരുന്നു. അവിടെ കനത്ത പോരാട്ടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മുൻ മുജാഹിദ്ദീൻ കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദിന്റെ നേതൃത്വത്തിൽ, ആയിരക്കണക്കിന് പ്രാദേശിക സായുധ സേനകളും സർക്കാർ സായുധ സേനയുടെ അംഗങ്ങളും താലിബാനെതിരെ കനത്ത പ്രതിരോധം തീർക്കാൻ ശ്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...