വുഹാൻ ലാബ് എന്ന് അതി നിഗൂഢമായ പരീക്ഷണ സ്ഥലം: പുറം ലോകമറിയാത്ത രഹസ്യങ്ങൾ

ചൈനീസ് സൈന്യത്തിനായി നിരവധി പരീക്ഷണങ്ങൾ വുഹാൻ ലാബിൽ നടക്കുന്നുവെന്നാണ് അമേരിക്കൻ രഹസ്യാനേഷണ വിഭാഗമായ സി.ഐ.എയുടെ കണ്ടെത്തൽ.

Written by - Zee Malayalam News Desk | Last Updated : May 31, 2021, 11:22 AM IST
  • 1956ലാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി സ്ഥാപിക്കുന്നത്
  • 1978-ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായി പേര് മാറ്റം
  • 2003-ലാണ് ബയോ സേഫ്റ്റി ലെവൽ -4 ലാബ് സ്ഥാപിക്കുന്നത്.
  • 2005 മുതൽ കൊറോണ വൈറസിനേ പറ്റിയുള്ള പഠനങ്ങൾ വുഹാൻ ലാബിൽ ആരംഭിച്ചിരുന്നു
വുഹാൻ ലാബ് എന്ന് അതി നിഗൂഢമായ പരീക്ഷണ സ്ഥലം: പുറം ലോകമറിയാത്ത രഹസ്യങ്ങൾ

ലണ്ടൻ: പുറത്ത് കേൾക്കുന്നതിലും അതിനൂഗൂഢമായൊരു സ്ഥലമാണ് വുഹാൻ ലാബ്. ഭൂകമ്പമോ,വെള്ളപ്പൊക്കമോ പോലും ഏൽക്കാത്ത സ്ഥലത്താണ് ലാബ് സ്ഥിതി ചെയ്യുന്നത് പോലും. ചൈനയിലെ അതിവ സുരക്ഷമേഖലകളിലൊന്ന്. പുറത്തറിയുന്നതിലും ഇരട്ടിയിലധികം രഹസ്യമായതും,അതീവ രഹസ്യമായതുമായ ആയിരക്കണക്കിന് പരീക്ഷണങ്ങളാണ് അവിടെ ദിനം പ്രതി നടക്കുന്നത്.

ചൈനീസ് സൈന്യത്തിനായി നിരവധി പരീക്ഷണങ്ങൾ വുഹാൻ ലാബിൽ നടക്കുന്നുവെന്നാണ് അമേരിക്കൻ രഹസ്യാനേഷണ വിഭാഗമായ സി.ഐ.എയുടെ കണ്ടെത്തൽ. ഇത് കൊണ്ട് തന്നെ കൊറോണ വൈറസ് ഇവിടെ നിന്ന് പടർന്നതാണെന്നുള്ള തിയറികൾ സാധൂകരിക്കുന്നു.

Also Readവുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്

1956ലാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി സ്ഥാപിക്കുന്നത്. പിന്നീട് പല തവണയായി മാറ്റങ്ങൾ 1970-കളിൽ മൈക്രോ ബയോളജിയിൽ ഗവേഷണം ആരംഭിക്കുന്നത്. 1978-ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായി പേര് മാറ്റം. 2003-ലാണ് ബയോ സേഫ്റ്റി ലെവൽ -4 ലാബ് സ്ഥാപിക്കുന്നത്.

Intelligence on Sick Staff at Wuhan Lab Fuels Debate on Covid-19 Origin -  WSJ

2019 മുതലല്ല 2005 മുതൽ കൊറോണ വൈറസിനേ പറ്റിയുള്ള പഠനങ്ങൾ വുഹാൻ ലാബിൽ ആരംഭിച്ചിരുന്നു. ചൈനീസ് വൌവ്വാലുകളിൽ നിന്ന് ഇതിനുള്ള കണ്ടെത്തലുകൾ നടത്തിയിരുന്നു. 2017-ൽ പുറത്തിറക്കിയ പഠനങ്ങളിൽ വൌവ്വാലുകളിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പടർന്നതായി കണ്ടെത്തി. ഇങ്ങനെ വൈറസ് കണ്ടെത്തിയവരിൽ സ്വാഭാവിക ആൻറിബോഡികളും ഗവേഷകർ കണ്ടെത്തി. പരീക്ഷണങ്ങൾ പിന്നെയും തുടർന്നു.

Also ReadJohnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

ബ്രിട്ടീഷ് പ്രൊഫസ്സറായ ആംഗസ് ഡാൽഗ്ലെയിഷും നോർവീജിയൻ ശാസ്ത്രഞ്ജൻ ഡോ.ബിർഗർ സോറൻസനും നടത്തിയ പഠനത്തിൽ വുഹാൻ ലാബ് തന്നെയാണ് വൈറസിൻറേ പ്രഭവ കേന്ദ്രം എന്ന് കണ്ടെത്തി.കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുൻപ് 2019 നവംബറിൽ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകർ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൻറെ കണ്ടെത്തൽ. തൊട്ട് പിന്നാലെയാണ്  പുതിയ പഠനങ്ങൾ വരുന്നത്.ഇപ്പോഴും വുഹാൻ ലാബ് ഒരു നിഗൂഢമായ ഡ്രാക്കുള കോട്ട പോലെ അവശേഷിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News