Vaccine Shortage : ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു; മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 08:39 AM IST
  • വെള്ളിയാഴ്ച ഇത് ആഗോളതലത്തിലുള്ള പരാജയമാണെന്നും പറഞ്ഞിരുന്നു.
  • ഇതിൽ അപലപിച്ച് കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
  • ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
  • ഒരു ആഴ്ച കൊണ്ട് ആഫ്രിക്കയിൽ കോവിഡ് (Covid 19) കേസുകളും കോവിഡ് രോഗബാധ മൂലമുള്ള മരണങ്ങളും 40 ശതമാനമാണ് ഉയർന്നതെന്ന് അദ്ദേഹം പറഞ്ഞു.
Vaccine Shortage : ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു; മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

Geneva : സമ്പന്ന രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്‌സിനേഷൻ (Vaccination) നടത്തി വീണ്ടും ജീവിതം പാഴായെ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്‌സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന (WHO) . വെള്ളിയാഴ്ച ഇത്  ആഗോളതലത്തിലുള്ള പരാജയമാണെന്നും പറഞ്ഞിരുന്നു. ഇതിൽ അപലപിച്ച് കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

 ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഒരു ആഴ്ച കൊണ്ട് ആഫ്രിക്കയിൽ കോവിഡ് (Covid 19) കേസുകളും കോവിഡ് രോഗബാധ മൂലമുള്ള മരണങ്ങളും 40 ശതമാനമാണ് ഉയർന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളത്തിൽ തലത്തിൽ കോവിഡ് ഡെൽറ്റ വകഭേദം ശക്തമായി കൊണ്ടിരിക്കുന്ന സാഹചയത്തിൽ ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Covid 19 : അമേരിക്കയിൽ കോവിഡ് ഒഴിവാക്കുന്നതിന് ഡെൽറ്റ വകഭേദം വൻ വെല്ലുവിളിയാണെന്ന് ആരോഗ്യ വിദഗ്ദ്ധൻ ഫൗസി

ഒരു ലോകം എന്ന നിലയിലും ഒരു ആഗോള സമൂഹം എന്ന നിലയിൽ നാം പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു. ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ പങ്ക് വെക്കാത്തതിന് പേര് പറയാതെ തന്നെ അദ്ദേഹം ചില രാജ്യങ്ങളെ ശാസിക്കുകയും ചെയ്‌തു.

ALSO READ: പാലസ്തീന് ഇസ്രായേൽ 10 ലക്ഷം കോവിഡ് വാക്സിൻ നൽകും: മടക്കി കൊടുക്കണമെന്ന ധാരണയിൽ

ജിഎവിഐ വാക്‌സിൻ അലയന്സും ലോകാരോഗ്യ സംഘടനയും ചേർന്ന് ആരംഭിച്ച COVAX എന്ന വാക്‌സിനേഷൻ പദ്ധതി ഇതിനോടകം തന്നെ 132 രാജയങ്ങൾക്കായി 90 മില്യൺ വാക്‌സിൻ ഡോസുകൾ എത്തിച്ചു കഴിഞ്ഞു. എന്നാൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി നിർത്തിയതിന് ശേഷം വൻ വാക്‌സിൻ ക്ഷാമം ആണ് നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News