Viral Video: പ്രാവിനെ കൊല്ലാൻ ശ്രമിക്കുന്ന നരഭോജി എലി; വിശ്വസിക്കാൻ പ്രയാസം-വീഡിയോ

ന്യൂയോർക്ക് നഗരത്തിലെ നടപ്പാതകളിലൊന്നിൽ ഒരു കൂറ്റൻ എലി പ്രാവിനെ കൊല്ലാൻ ശ്രമിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 06:54 PM IST
  • എലി പ്രാവിനെ കൊല്ലാൻ ശ്രമിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ
  • സാധാരണ ഗതിയിൽ അത്തരമൊരു സംഭവത്തിന് സാധ്യത വളരെ കുറവാണ്
  • ന്യൂയോർക്ക് നഗരത്തിലെ നടപ്പാതകളിലൊന്നിലാണ് സംഭവം
Viral Video: പ്രാവിനെ കൊല്ലാൻ ശ്രമിക്കുന്ന നരഭോജി എലി; വിശ്വസിക്കാൻ പ്രയാസം-വീഡിയോ

Viral Video Today: എലി പ്രാവിനെ കൊല്ലാൻ ശ്രമിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സാധാരണ ഗതിയിൽ അത്തരമൊരു സംഭവത്തിന് സാധ്യത വളരെ കുറവാണ്. എന്നാൽ അങ്ങിനെയും ഒരു സംഭവം നടന്നു. എന്ന് മാത്രമല്ല അധികം താമസിക്കാതെ അത് വൈറലാവുകയും ചെയ്തു.

ന്യൂയോർക്ക് നഗരത്തിലെ നടപ്പാതകളിലൊന്നിൽ ഒരു കൂറ്റൻ എലി പ്രാവിനെ കൊല്ലാൻ ശ്രമിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.എലി പക്ഷിയെ നടപ്പാതയിലൂടെ താഴേക്ക് വലിച്ച് കൊണ്ട് പോകുന്നു. ഇടയിൽ പ്രാവ് ചിറകടിക്കുന്നുമുണ്ട്. പിന്നീട് എലി പ്രാവിനെ വാഹനത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയ ശേഷം കടിച്ച് തിന്നുന്നു.

Also Read: രംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

“നിങ്ങൾ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടക്കുമ്പോൾ ഡിസ്കവറി ചാനൽ ആർക്കാണ് വേണ്ടതെന്നാണ് വീഡിയോ കണ്ട ശേഷം ഒരാൾ പങ്ക് വെച്ച കമൻറ്! നിരവധി പേരാണ് വീഡിയോക്ക് എതിരെ കമൻറിട്ടത്. അതേസമയം എലികൾ വളരെ അപൂർവ്വമായാണ് ഇത്തരം സ്വഭാവ പ്രവണതകൾ പുറത്ത് പ്രകടിപ്പിക്കുക. പൊതു സ്ഥലങ്ങളിൽ നിന്നും ഇവ രക്ഷപ്പെടുകയാണ് പതിവ്.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

 "വാട്ട് ഈസ് ന്യൂയോർക്ക്" എന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. 1.8 ദശലക്ഷത്തിലധികം ആളുകൾ ഇത് കണ്ടു, കൂടാതെ 66,684-ലധികം ലൈക്കുകളും  ലഭിച്ചിട്ടുണ്ട്.ജെസ്സി സലീനാസ് എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.ബ്രൂക്ലിനിലെ ക്ലിന്റൺ ഹില്ലിലെ ബ്രൂക്ലിൻ-ക്വീൻസ് എക്‌സ്‌പ്രസ് വേയ്‌ക്ക് കീഴിലാണ് സംഭവം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News