സിംഹങ്ങൾ ജിറാഫുകളെ വേട്ടയാടാറുണ്ട്. എന്നാൽ, ജിറാഫുകൾ സിംഹങ്ങളുടെ പ്രധാന ഇരകളല്ല. കാരണം, ജിറാഫുകളെ വേട്ടയാടുന്നത് സിംഹങ്ങൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതുകൊണ്ടാണ്. ജിറാഫുകളെ വേട്ടയാടുന്നത് സിംഹങ്ങൾക്ക് അപകടകരവും കഠിനവുമാണ്. ആരോഗ്യമുള്ള ജിറാഫുകളേക്കാൾ ചെറിയ ജിറാഫുകൾ രോഗം ബാധിച്ചവയോ ഗർഭിണികളോ നിസഹായരോ ആയ ജിറാഫുകൾ എന്നിവയെയെല്ലാമാണ് സിംഹങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.
സിംഹങ്ങൾ സാധാരണയായി ജിറാഫിനെ പിന്നിൽ നിന്ന് ആക്രമിച്ച് നിലത്ത് വീഴ്ത്തിയതിന് ശേഷം അതിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. സാധാരണഗതിയിൽ, അതിന്റെ ഭീമാകാരമായ വലിപ്പവും ഉയരവും കാരണം ജിറാഫിനെ തോൽപ്പിക്കാൻ സിംഹത്തിന് എളുപ്പത്തിൽ കഴിയാറില്ല. സിംഹം മൃഗങ്ങളുടെ മേൽ ചാടിവീണ് അവയുടെ കഴുത്തിലാണ് പ്രധാനമായും കടിക്കുന്നത്. എന്നാൽ ജിറാഫിന്റെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്താൻ എളുപ്പത്തിൽ കഴിയില്ല. അതിനാലാണ് അവയെ പിന്നിൽ നിന്ന് ആക്രമിക്കുന്നത്.
ALSO READ: Viral Video: തടാകത്തിൽ നീന്തുന്നയാളെ ആക്രമിക്കുന്ന ചീങ്കണ്ണി; അടുത്ത നിമിഷം നടന്നത് കണ്ടോ? ഞെട്ടിക്കുന്ന വീഡിയോ
ഒരു ജിറാഫിനെ വേട്ടയാടുമ്പോൾ സിംഹത്തിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിറാഫ് സിംഹത്തെ ഓടിക്കുകയും തൊഴിച്ചെറിയുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൂട്ടം തെറ്റിപ്പോയ ഒരു ജിറാഫിനെയാണ് സിംഹം വേട്ടയാടാൻ ശ്രമിച്ചത്. എന്നാൽ സ്വയം പ്രതിരോധത്തിനായി ജിറാഫ് തന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് സിംഹത്തെ തിരിച്ച് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം.
ജിറാഫ് രോഷാകുലനാകുകയും സിംഹത്തെ ചവിട്ടുകയും ചെയ്യുന്നു. സിംഹത്തെ ജിറാഫ് തൊഴിച്ചെറിയുന്നതും നിരവധി തവണ ചവിട്ടുന്നതും വീഡിയോയിൽ കാണാം. സിംഹം ജീവനും കൊണ്ട് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ 33,000-ലധികം കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...