കോഴിക്കോട് ദമ്പതികൾ പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

കുടുംബ പ്രശ്നത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ ഇവർ എങ്ങനെ ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഫറോക്ക് എസിപി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 12:46 PM IST
  • ഫറോക്ക് പാലത്തിൽ നിന്ന് ഇരുവരും ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു.
  • ഉടൻ തന്നെ ഇയാൾ ലോറി നിർത്തി കയർ ഇട്ടുകൊടുക്കുകയായിരുന്നു.
  • ഇതിൽ പിടിച്ചാണ് വർഷ രക്ഷപ്പെട്ടത്.
കോഴിക്കോട് ദമ്പതികൾ പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിൽ ചാടി ദമ്പതികൾ. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. രാവിലെ പത്തരയോടെയാണ് സംഭവം. ഇതിൽ വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ജിതിനായുള്ള തിരച്ചിൽ തുടരുകയാണ്.

ഫറോക്ക് പാലത്തിൽ നിന്ന് ഇരുവരും ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. ഉടൻ തന്നെ ഇയാൾ ലോറി നിർത്തി കയർ ഇട്ടുകൊടുക്കുകയായിരുന്നു. ഇതിൽ പിടിച്ചാണ് വർഷ രക്ഷപ്പെട്ടത്. പാലത്തിന്റെ തൂണിന് സമീപം കയറിൽ പിടിച്ചു കിടന്ന വർഷയെ അവിടെയുണ്ടായിരുന്ന വള്ളക്കാരാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ വർഷയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ‌ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്ക് വീണ ജിതിന് കയറിൽ പിടിക്കാനാകാതിരുന്നതിനാൽ മുങ്ങിത്താഴുകയായിരുന്നു.

Also Read: Murder: വയോധികനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; കണ്ടെത്തിയത് ദുർ​ഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ

ആറ് മാസം മുൻപാണ് ജിതിനും വർഷയും വിവാഹിതരായത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇവർ വീടുവിട്ടിറങ്ങിയതാണെന്ന് ബന്ധുക്കൾ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു. എങ്ങനെയാണ് ഇവർ ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി വ്യക്തമാക്കി. കോസ്റ്റൽ പോലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ജിതിനായി തിരച്ചിൽ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News