Vastu for Food: ഭക്ഷണം നമ്മുടെ ആരോഗ്യവും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുപോലെ നാം ഭക്ഷണം കഴിയ്ക്കുന്ന രീതികള്‍ അല്ലെങ്കില്‍ നമ്മുടെ ചില ശീലങ്ങള്‍ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
Also Read: Name Astrology: ഈ ആൺകുട്ടികൾ മികച്ച ജീവിത പങ്കാളികൾ!! പേരിന്റെ ആദ്യ അക്ഷരം പറയും
വാസ്തു ശാസ്ത്രം അനുസരിച്ച്, പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വാസ്തു നിയമങ്ങൾ അവഗണിച്ച് ഭക്ഷണം പാകം ചെയ്യുന്നവരുടേയും ഭക്ഷണം കഴിക്കുന്നവരുടേയും ജിവിതത്തില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.
Also Read: Honest Zodiac Sign: ഈ രാശിക്കാരെ ഏത് സാഹചര്യത്തിലും വിശ്വസിക്കാം!!
വാസ്തു ശാസ്ത്രം അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ് വർദ്ധിക്കുകയും ചെയ്യുന്നു.
തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. ഇത് യമന്റെ ദിശയാണ്, ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗം ക്ഷണിച്ചു വരുത്തും.എന്നാല്‍ കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏത് ദിശയും അഭിമുഖീകരിക്കാം.
എന്നാല്‍, ഭക്ഷണം കഴിയ്ക്കുമ്പോള്‍ മാത്രമല്ല, ഭക്ഷണം കഴിച്ച ശേഷവും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയാം. ഒരു വ്യക്തിയുടെ ജീവിതം അനുദിനം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ ഇടയാകും.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തി ഭക്ഷണം കഴിച്ചതിനുശേഷം എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണം? അറിയാം....
ഭക്ഷണം കഴിച്ച പാത്രത്തില്‍ കൈ കഴുകുക
ചിലർ ഭക്ഷണം കഴിച്ച ശേഷം ആ പ്ലേറ്റിൽ കൈ കഴുകും. അത്തരമൊരു പ്രവൃത്തി ഒരിക്കലും ചെയ്യരുത്. കഴിച്ച പാത്രത്തില്‍ കൈ കഴുകുന്നത് ലക്ഷ്മീദേവിയെ അപ്രീതിപ്പെടുത്തും. കൂടാതെ, ഭക്ഷണം പാഴാക്കുകയോ ഭക്ഷണത്തെ അപമാനിക്കുകയോ ചെയ്യുന്നതും ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുന്നു. ഇതുമൂലം, വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിക്കും.
വൃത്തിഹീനമായ അടുക്കള
വീട്ടില്‍ അടുക്കള ഒരിക്കലും വൃത്തിഹീനമായി സൂക്ഷിക്കരുത്. പ്രത്യേകിച്ച് രാത്രിയിൽ അടുക്കള വൃത്തിഹീനമായി ഉപേക്ഷിക്കരുത്. ഇത്, വാസ്തു ദോഷങ്ങൾക്ക് കാരണമാകും. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും. കൂടാതെ, ഇത് വാസ്തു ദോഷത്തിനും ഇടയാക്കും.
അടുക്കളയില്‍ വേണം വിളക്കുകൾ
നിങ്ങള്‍ അടുക്കളയിൽ കുടിവെള്ളം സൂക്ഷിക്കുന്ന പതിവ് ഉണ്ട് എങ്കില്‍ അടുക്കളയില്‍ രാത്രിയിൽ മങ്ങിയ വെളിച്ചം ഉണ്ടാവാന്‍ ശ്രദ്ധിക്കുക. അതായത്, എല്ലാ രാത്രിയിലും അവിടെ മങ്ങിയ വെളിച്ചം ഉണ്ടാവുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും.
ശുചിയായി ഭക്ഷണം പാകം ചെയ്യുക
കുളിക്കാതെയും കൈ കഴുകാതെയും ഒരിക്കലും ഭക്ഷണം പാകം ചെയ്യരുത്. പാചകം ചെയ്യുമ്പോൾ ദേഷ്യവും നെഗറ്റീവ് ചിന്തകളും ഒഴിവാക്കുക. അശുദ്ധമായ ശരീരവും മനസ്സും ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം ശരീരത്തിന് നിഷേധാത്മകത നൽകുന്നു. ഇക്കാരണത്താൽ, ഒരി വ്യക്തിയുടെ ശരീരം പലതരം രോഗങ്ങൾ ക്ഷണിച്ചു വരുത്തും.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ ദിശ പ്രധാനം
തെക്ക് ദിശയിലേക്ക് നോക്കി ഒരിയ്ക്കലും ഭക്ഷണം പാകം ചെയ്യരുത്. വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയാണ് പാചകത്തിന് അനുകൂലമായി കണക്കാക്കുന്നത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.