Astro Tips For Saturday: ആഴ്ചയിലെ ഏറ്റവും കഠിനമായ ദിവസമായാണ് ശനിയാഴ്ചയെ കാണുന്നത്. ശനിദേവന്‍റെ ദിവസം അല്ലെങ്കില്‍ തീരുമാനത്തിന്‍റെ ദേവന്‍റെ ദിവസമാണ് ശനിയാഴ്ച. ഈ ദിവസം ഭരിക്കുന്നത് ശനി ഗ്രഹമാണ്, അതിനാല്‍, ആരുടെയെങ്കിലും ജാതകത്തില്‍ ശനി നല്ലതാണ് എങ്കില്‍ ആ വ്യക്തികൾക്ക് ഈ ദിവസം വളരെ നല്ലതാണ്.
എന്നാല്‍, മറുവശത്ത്, ജാതകത്തിൽ ശനി നല്ലതല്ലെങ്കിൽ ആളുകൾക്ക് ശനിയാഴ്ച പ്രശ്നങ്ങൾ നേരിടേണ്ടിവരും.
ജ്യോതിഷ പ്രകാരം ഇത്തരം ആളുകള്‍ ശനിയാഴ്ച പടിഞ്ഞാറ് ദിശയിലേയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം വ്യക്തിക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ, ശനിയാഴ്ച മദ്യമോ മാംസാഹാരമോ കഴിയ്ക്കാനും പാടില്ല.
Also Read: Saturn Retrograde June 2022: നാളെ മുതൽ ശനി കുംഭ രാശിയിൽ, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കുക!
അതേസമയം, ജ്യോതിഷം അനുസരിച്ച് ശനി ഒരു വ്യക്തിയെ കൂടുതല്‍ ദയയുള്ളവനും കഠിനാധ്വാനിയും ആക്കുന്നു. ശനിദേവന്‍റെ അനുഗ്രഹം ആർക്കെങ്കിലും ലഭിച്ചാൽ ഉടൻ തന്നെ അവരുടെ ജീവിതത്തില്‍ ആരോഗ്യവും സമ്പത്തും കൈവരും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാൽ ശനി ദോഷമുണ്ടായാൽ ഭൂമി, വീട്, ജോലി മുതലായവ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍, നങ്ങള്‍ക്കറിയുമോ, ചില ലളിതമായ പ്രതിവിധികള്‍ ചെയ്ത് ശനി ദേവനെ പ്രീതിപ്പെടുത്തിയാല്‍ നിങ്ങളുടെ ജീവിതത്തിലും ഭാഗ്യത്തിന്‍റെ പൂട്ട് തുറക്കപ്പെടും. ശനി ദേവൻ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ഫലം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമോ പ്രതിസന്ധിയോ നേരിടുകയാണെങ്കിൽ ശനിയാഴ്ച ശനിദേവനെ ആരാധിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാകുകയും ശനിദേവന്‍റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.
ശനിയാഴ്ച ഈ 5 നടപടികൾ ചെയ്യുക, ഇവ നിങ്ങളുടെ ജീവിതത്തില്‍ ശനി ദേവന്‍റെ അനുഗ്രഹവും ഒപ്പം സമ്പദ് സമൃദ്ധിയും വര്‍ഷിക്കും
1. നിങ്ങള്‍ ബിസിനസില്‍ നഷ്ടമോ കോടതി കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ നേരിടുകയാണ് എങ്കില്‍ ഈ ഉപായം ചെയ്യുക, ഈ കഷ്ടതകള്‍ മാറിക്കിട്ടും. ശനിയാഴ്ച 11 ആലിലകള്‍ എടുത്ത് ഒരു മാല ഉണ്ടാക്കുക. അതിനുശേഷം, ഈ മാല ശനി ക്ഷേത്രത്തിൽ സമർപ്പിക്കുക. മാല അർപ്പിക്കുമ്പോൾ, 'ഓം ശ്രീ ഹ്രീം ശം ശനിശ്ചരായ നമഃ' എന്ന മന്ത്രം തുടർച്ചയായി ജപിക്കുക.
2. ശനിയാഴ്‌ച ശനി ദേവനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ആല്‍മരത്തില്‍ പരുത്തിയുടെ നൂൽ ഏഴു പ്രാവശ്യം ചുറ്റുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരോഗതിയുടെ പാതയില്‍ യാതൊരു വിഘ്നവും ഉണ്ടാകില്ല.
3. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഇല്ലാതാകുന്നുവെങ്കില്‍ ഈ ഉപായം ചെയ്യാം. ശനിയാഴ്ച ആല്‍മരത്തിന് സമീപം കുറച്ച് കറുത്ത എള്ള് സമർപ്പിക്കുക. എള്ള് നിവേദിച്ചതിന് ശേഷംആല്‍മരത്തിന്‍റെ വേരില്‍ വെള്ളം സമർപ്പിക്കണം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും.
4. ജോലി അന്വേഷിക്കുന്നവരും വരുമാനം വര്‍ദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരും, എന്നാല്‍ ഇതില്‍ വിജയിക്കാത്തവരും ഈ ഉപായം ചെയ്യുക. അതായത്, ശനിയാഴ്ച, ഒരു കഷണം കൽക്കരി കൊണ്ടുവന്ന് ഒഴുകുന്ന വെള്ളത്തിൽ നിമഞ്ജനം ചെയ്യുക, ഈ സമയത്ത് "ശാം ശനിശ്ചരായ നമഃ.' എന്ന മന്ത്രം ജപിക്കുക.
5. വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കണമെങ്കിൽ ഒരു ചെറിയ കുടത്തില്‍ വെള്ളം എടുത്ത് അതിൽ കുറച്ച് പഞ്ചസാര ചേർത്ത് ആല്‍മരത്തിന് സമീപം അതിന്‍റെ വേരില്‍ ഒഴിയ്ക്കുക. ഒപ്പം, 'ഓം ഐം ഹ്രീം ശ്രീ ശനിശ്ചരായ നമഃ'", എന്ന മന്ത്രം ജപിക്കുക. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee Malayalam News അവ സ്ഥിരീകരിയ്ക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...