Guru Margi 2022: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ രാശി മാറ്റത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏതൊരു ഗ്രഹത്തിന്റെയും പാത മാറ്റവും വക്രഗതിയും നേർരേഖയിലേക്കുള്ള സഞ്ചാരവുമൊക്കെ 12 രാശിക്കാരുടെടെ ജീവിതത്തെ ബാധിക്കാറുണ്ട്. വിജ്ഞാനം, അധ്യാപകൻ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, സമ്പത്ത്, ദാനധർമ്മങ്ങൾ എന്നിവയുടെ കരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. നവംബർ 24 ന് ദേവഗുരു ബൃഹസ്പതി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഗുരുവിന്റെ ഈ പാതമാറ്റം അഖണ്ഡ സാമ്രാജ്യയോഗം രൂപപ്പെടും. ഈ യോഗം ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. അത് ഈ 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. അതായത് വ്യാഴത്തിന്റെ പാത മാറ്റം കാരണം ഈ രാശിക്കാർക്ക് പ്രത്യേക ധനം ലഭിക്കും. ഒപ്പം കരിയറിൽ വളർച്ചയുടെ എല്ലാ സാധ്യതകളുമുണ്ട്. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
Also Read: Dhanteras 2022: ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, ദൗര്‍ഭാഗ്യം ഒപ്പം കൂടും
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലൂടെയാണ് വ്യാഴം സഞ്ചരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ഈ പാതമാറ്റം ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായിരിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതുകൊണ്ട് അതിന്റെ ഫലവും നല്ലതായിരിക്കും. ഈ സമയം ഇ രാശിക്കാർ മത്സര പരീക്ഷകളിൽ വിജയം നേടും. ജോലിയുമായി ബന്ധപ്പെട്ട് ഈ സമയത്ത് വ്യാപാരികൾക്ക് യാത്ര ചെയ്യേണ്ടി വരും. ഇത് നല്ലതിനായിരിക്കും. വ്യാഴത്തിന്റെ പാത മാറ്റ സമയത്ത് പണം ശേഖരിക്കുന്നതിലും നിങ്ങൾക്ക് വിജയം ലഭിക്കും. അതുപോലെ അഖണ്ഡ സാമ്രാജ്യ യോഗയിലൂടെ ഈ സമയം രാജകീയ അധികാരം നേടാനുള്ള പൂർണ്ണ സാധ്യതയും ഈ രാശിക്കാർക്കുണ്ട്.
Also Read: Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ
ഇടവം (Taurus): വ്യാഴത്തിന്റെ പാതമാറ്റം കാരണം ഉണ്ടാകുന്ന അഖണ്ഡ സാമ്രാജ്യയോഗം തൊഴിലിലും ബിസിനസ്സിലും വിജയം നൽകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം പാത മാറാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർ ഈ സമയം നല്ല ഊർജ്ജസ്വലരായി കാണപ്പെടും. ആത്മവിശ്വാസം വർദ്ധിക്കുന്നത് മൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലി മേഖലയിൽ തിളങ്ങാൻ കഴിയും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ സാധ്യത. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, അതുവഴി ലാഭമുണ്ടാകും.
Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
മിഥുനം (Gemini): മിഥുന രാശിക്കാർക്കും വ്യാഴത്തിന്റെ ഈ രാശിമാറ്റം ഫലം ചെയ്യും. ഈ സമയത്ത് തൊഴിലില്ലാത്തവർക്ക് തൊഴിൽ വാഗ്‌ദാനം ലഭിക്കും. ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ഗുരുവിന്റെ സഞ്ചാര മാറ്റം നടക്കുന്നത്. ഈ സമയം ഇവർക്ക് വൻ ലാഭങ്ങൾ ലഭിക്കും. ഓഫീസിലെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. വ്യാഴത്തിന്റെ സഞ്ചാരം മാറുന്ന സമയത്ത് കുട്ടികൾക്കും നന്നായിരിക്കും. ഈ സമയം അഡ്മിനിസ്‌ട്രേറ്റീവ്, സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...