Jupiter Transit 2022: ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അറിവ്, വിദ്യാഭ്യാസം, മതപരമായ അറിവുകൾ, കുട്ടികൾ, അധ്യാപകൻ, ജ്യേഷ്ഠൻ, സമ്പത്ത്, ദാനധർമ്മം, പുണ്യം, വളർച്ച മുതലായവയുടെ കാരണക്കാരനായ ഗ്രഹമായിട്ടാണ് ദേവഗുരു ബൃഹസ്പതിയെ കണക്കാക്കുന്നത്. ഇതുകൂടാതെ വിവാഹ ജീവിതത്തിന്റെ ഘടകവും വ്യാഴമാണ്.
വ്യാഴം 27 രാശികളിൽ വിശാഖം, പുനർവസു, പൂർവഭാദ്രപദം എന്നിവയുടെ അധിപനാണ്. ഫെബ്രുവരി 24ന് അസ്തമിച്ച ഗുരു മാർച്ച് 26ന് അതായത് ഇന്ന് വീണ്ടും ഉദിക്കും. വൈകിട്ട് 6.38 ന് ഗുരുവിന്റെ ഉദയം നടക്കും. ജ്യോതിഷത്തിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ വ്യാഴം ഉദിക്കുന്നതോടെ ചില രാശിക്കാരുടെ വിധി മിന്നി തിളങ്ങും എന്നാണ്. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം...
മേടം (Aries)
ഗുരുവിന്റെ ഉദയത്തോടെ ഈ രാശിക്കാർക്ക് ധനലാഭത്തിന്റെ യോഗം സൃഷ്ടിക്കപ്പെടും. ഒപ്പം സാമ്പത്തിക വശവും ശക്തമാകും. ബിസിനസിൽ ധനത്തിന്റെ യോഗമുണ്ട്. കുടുംബത്തിലെ ജ്യേഷ്ഠസഹോദരന്മാരിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ധൈര്യം വർദ്ധിക്കും. കൂടാതെ ജീവിതപങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ അവസരമുണ്ടാകും.
മിഥുനം (Gemini)
വ്യാഴത്തിന്റെ ഉദയം ജോലിക്കും ബിസിനസ്സിനും വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ഇണയുമായുള്ള ബന്ധം മധുരതരമാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. മാനസിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും.
Also Read: Astrology: ഈ 3 രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്, വിവാഹശേഷം ഭർത്താവിന്റെ ഭാഗ്യവും തെളിയും!
തുലാം (Libra)
ഗുരുവിന്റെ ഉദയം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വിജയം ഉണ്ടാക്കും. ഗുരു ഉദയത്തിന്റെ മുഴുവൻ സമയത്തും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഇണയുടെ പൂർണ്ണ പിന്തുണയുണ്ടാകും. ദിവസവരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ ചെലവഴിക്കും.
Also Read: ഈ രാശിക്കാർക്കുണ്ട് ഒരു പ്രത്യേക ഗുണം, മറ്റുള്ളവരുടെ ഹൃദയം എളുപ്പത്തിൽ കവർന്നെടുക്കും!
വൃശ്ചികം (Scorpio)
ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. വ്യാഴത്തിന്റെ ഉദയത്തിനു ശേഷം ധനലാഭമുണ്ടാകും. കൂടാതെ ഈ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപത്തിന്റെ പ്രയോജനം ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക വളർച്ചയ്ക്ക് പൂർണ സാധ്യതയുണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക