Ketu Gochar in Pisces: ജ്യോതിഷത്തിൽ കേതുവിനെ മായാവി ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ഗ്രഹത്തെപ്പോലെ കേതുവും രാശിചക്രം വളരെ സാവധാനമാണ് മാറ്റുന്നത്. 2023 ഒക്ടോബറിൽ കേതു കന്നി രാശിയിൽ പ്രവേശിച്ചു. ഇനി വരുന്ന 9-10 മാസം കേതു കന്നി രാശിയിൽ തുടരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, കേതു ഗ്രഹം എല്ലായ്പ്പോഴും വിപരീത ചലനത്തിലാണ് സഞ്ചരിക്കുന്നത്.
അത്തരമൊരു സാഹചര്യത്തിൽ 2025 ൽ കേതു ചിങ്ങ രാശിയിൽ വക്രഗതിയിൽ ചലിക്കും. കന്നി രാശിയിൽ കേതുവിന്റെ ചലനം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. 2025 വരെ ഈ രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ഈ സമയം വിയർക്ക് ചില നല്ല വാർത്തകൾ കേൾക്കാം. അതുകൊണ്ട് കേതു ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ചെയ്യാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...
Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!
മേടം (Aries): ഈ രാശിയിലുള്ളവർക്ക് കേതുവിൻ്റെ സഞ്ചാരം അടുത്ത ഒരു വർഷത്തേക്ക് നേട്ടങ്ങൾ മാത്രമായിരിക്കും നൽകുക. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധങ്ങളിൽ മധുര്യം നിലനിൽക്കും, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പുതിയ പദ്ധതികൾ തയ്യാറാക്കാൻ കഴിയും. ദീർഘകാലമായി നിക്ഷേപം നടത്തുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഏത് സാഹചര്യത്തിലും നിങ്ങൾക്ക് കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.
കർക്കടകം (Cancer): 2025 വരെ കേതു കന്നി രാശിയിൽ നിൽക്കുന്നതിനാൽ കർക്കടക രാശിയുള്ളവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും. കൂടാതെ 2024 വർഷാവസാനത്തോടെ നിങ്ങൾക്ക് പുതിയ ജോലികൾ ആരംഭിക്കാനാകും. കുടുംബത്തിൽ അകലം കുറയും, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും, മുഴുവൻ കുടുംബവുമൊത്ത് എവിടെയെങ്കിലും ഒരു മതപരമായ യാത്ര പോകാൻ സാധിക്കും. കൂടാതെ വീട്ടിൽ ചില മംഗളകരമായ ജോലികൾ നടക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യം ശ്രദ്ധിക്കുക.
Also Read: 12 വർഷത്തിന് ശേഷം വ്യാഴം ഇടവ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
വൃശ്ചികം (Scorpio): ഈ രാശിയുള്ളവർക്ക് കേതുവിൻ്റെ സംക്രമണം വളരെ ശുഭകരവും ഗുണകരവുമായിരിക്കും. 2024 അവസാനത്തോടെ ബിസിനസിൽ വലിയ ലാഭമുണ്ടാകുമെന്നാണ് വിശ്വാസം. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.