ന്യൂ ഡൽഹി : സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെറ്റ് ഫാക്ടറിൽ കേന്ദ്രം വർധനവ് വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന റിപ്പേർട്ട് പ്രകാരം ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം സർക്കാർ ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടർ ജൂലൈ മാസത്തിൽ ഉയർത്തിയേക്കുമെന്നാണ്.
ഈ ഫിറ്റ്മെന്റ് ഫാക്ടർ ഉടൻ കേന്ദ്ര സർക്കാരിന് കൈമാറുമെന്നാണ് സീ ബിസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ സർക്കരിന് റിപ്പോർട്ട് കൈമാറിയാൽ ജൂലൈ അവസാനത്തോടെ കേന്ദ്രം വിഷയം ചർച്ച ചെയ്യുമായിരിക്കും. ഈ ഫിറ്റ്മെന്റ് ഫാക്ടർ വർധനവ് കേന്ദ്രം അംഗീകരിച്ചാൽ ക്രമേണ ജീവനക്കാരുടെ ശമ്പളവും ഉയരും.
ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക ; എൽടിസി നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം
ഈ ഫിറ്റ്മെറ്റ് ഫാക്ടർ കേന്ദ്രം ഉടൻ അംഗീകരിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് 2.57ൽ നിന്ന്3.68 അധികം ഫിറ്റ്മെറ്റ് ഫാക്ടർ ഉയർന്നേക്കും. അങ്ങനെയാണങ്കിൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 നിന്ന് 26,000 രൂപയായി ഉയർന്നേക്കും. ഏറ്റവും കുറഞ്ഞത് 8,000 രൂപ എങ്കിലും ജീവനക്കാർക്ക് കൂടിയേക്കും.
ജീവനക്കാരുടെ ഡിഎ 5% വർധിപ്പിച്ചേക്കും
അടിസ്ഥാന തുകയ്ക്ക് പുറമെ കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്നും ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുത്ത് ജീവനക്കാർക്ക് നൽകുന്ന അധിക അലവൻസാണ് ക്ഷാമബത്ത (ഡിഎ). നിലവിൽ ഇന്ത്യയിൽ പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 5 ശതമാനമെങ്കിലും കേന്ദ്രം ഉയർത്തിയേക്കും. അതായത് ഡിഎ 39 ശതമാനമാകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.