Best Diwali Offers: ദീപാവലി ഷോപ്പിം​ഗ് നടത്തേണ്ടേ? ഈ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും വമ്പൻ വിലക്കുറവ്

ഉത്സവകാലമായാൽ വമ്പൻ ഓഫറുകളാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഉപയോക്താക്കളൾക്കായി നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 12:24 PM IST
  • ഉത്സവകാലങ്ങളിൽ ഈ സൈറ്റുകൾ നൽകുന്നത് വമ്പിച്ച ഓഫറുകളാണ്.
  • ഗാഡ്‌ജെറ്റുകൾ, വസ്ത്രങ്ങൾ, മേക്കപ്പ് ആക്‌സസറികൾ തുടങ്ങി ആവശ്യമായതെന്തും മികച്ച ഡിസ്ക്കൗണ്ടിൽ ലഭിക്കും.
  • ഈ ദീപാവലി വേളയിലും വിവിധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ അതിശയിപ്പിക്കുന്ന കിഴിവുകളും ഓഫറുകളുമായി എത്തിയിരിക്കുകയാണ്.
Best Diwali Offers: ദീപാവലി ഷോപ്പിം​ഗ് നടത്തേണ്ടേ? ഈ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും വമ്പൻ വിലക്കുറവ്

സാധാരണ ദിവസങ്ങളിൽ പോലും ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകൾ വലിയ ഡിസ്ക്കൗണ്ടുകൾ ഉൽപ്പന്നങ്ങൾക്ക് നൽകാറുണ്ട്. ഉത്സവകാലങ്ങളിൽ ഈ സൈറ്റുകൾ നൽകുന്നത് വമ്പിച്ച ഓഫറുകളാണ്. ഗാഡ്‌ജെറ്റുകൾ, വസ്ത്രങ്ങൾ, മേക്കപ്പ് ആക്‌സസറികൾ തുടങ്ങി ആവശ്യമായതെന്തും മികച്ച ഡിസ്ക്കൗണ്ടിൽ ലഭിക്കും. ഈ ദീപാവലി വേളയിലും വിവിധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ അതിശയിപ്പിക്കുന്ന കിഴിവുകളും ഓഫറുകളുമായി എത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര, നൈക്ക, അജിയോ തുടങ്ങിയ സൈറ്റുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.  

ഫ്ലിപ്കാർട്ട്: ഫ്ലിപ്കാർട്ടിൽ ദീപാവലി സെയിൽ തുടങ്ങി കഴിഞ്ഞു. പ്ലസ് ഉപഭോക്താക്കൾക്കായി ഒക്‌ടോബർ 10 അർദ്ധരാത്രി മുതലും പ്ലസ് മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് ഒക്ടോബർ 11 മുതൽ ദീപാവലി സെയിൽ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 16 വരെയായിരിക്കും സെയിൽ നടക്കുക. എസ്‌ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് 10 ശതമാനം കിഴിവും ആക്‌സിസ് ബാങ്ക് കാർഡ്, പേടിഎം വാലറ്റ്, യുപിഐ വഴി ഇടപാട് നടത്തുന്നവർക്ക് 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും. മോണിറ്ററുകൾ, പ്രിന്ററുകൾ, ക്യാമറകൾ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവ് നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് അനുബന്ധ ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെ കിഴിവ്. 

ആമസോൺ: സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്, ടിവി, ആരോഗ്യ പരിപാലത്തിനുള്ള ഉൽപ്പന്നങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവയിലും മറ്റും പ്രത്യേക ഓഫറുകളാണ് ആമസോൺ നൽകുന്നത്. Tecno, IQ, Xiaomi സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കിഴിവുണ്ട്. ഒക്ടോബർ 20 മുതൽ 24 വരെയാണ് ആമസോണിൽ ദീപാവലി സെയിൽ നടക്കുന്നത്. 

Also Read: ​Google Pay: ഗൂ​ഗിൾ പേയിലൂടെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് ബിൽ ​അടയ്ക്കാം; എങ്ങനെയെന്നോ?

 

നൈക്ക: ഫാഷൻ ബ്രാൻഡായ നൈക്കയുടെ ദീപാവലി സെയിലും ആരംഭിച്ച് കഴിഞ്ഞു. വിവിധ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്. 400 രൂപ ഫ്ലാറ്റ് ഡിസ്ക്കൗണ്ട്, 200 രൂപ ഫ്ലാറ്റ് ഡിസ്ക്കൗണ്ട് എന്നിങ്ങനെ നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

മിന്ത്ര: വസ്ത്രങ്ങൾ, ആക്സസറികൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് 50 മുതൽ 80 ശതമാനം വരെ കിഴിവ് മിന്ത്ര വാഗ്ദാനം ചെയ്യുന്നു. അലങ്കാര വസ്തുക്കൾക്ക് 40 മുതൽ 70 ശതമാനം വരെ കിഴിവും ബഡ്ജറ്റ് സ്റ്റോറുകളിൽ Rs. 499, ആക്റ്റീവ്വെയർ Rs. 999, കിഡ്‌സ്‌വെയർ 70 ശതമാനം എന്നിങ്ങനെയുമാണ് മിന്ത്ര നൽകുന്ന ഓഫറുകൾ.  

അജിയോ: ഫാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയിൽ അജിയോ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. വിവിധ ഹോംവെയർ, സ്റ്റൈലിഷ് വെസ്റ്റേൺ, ഇന്ത്യൻ വസ്ത്രങ്ങൾ, ആക്‌സസറികൾ, പ്രീമിയം ബ്രാൻഡുകൾ എന്നിവയിൽ 50 മുതൽ 90 ശതമാനം വരെ ഓഫറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News