NSC Scheme: ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍, ഇതു നിക്ഷേപത്തിലൂടെ കൂടുതല്‍ ലാഭം നേടാം എന്നാണ് സാധാരണക്കാര്‍ ആലോചിയ്ക്കുന്നത്. ഏറെ നാളത്തെ സമ്പാദ്യമുപയോഗിച്ചായിരിയ്ക്കും ഒരാള്‍ ദീഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്, അപ്പോള്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുക സ്വഭാവികം.
ഇത്തരത്തില്‍ നിക്ഷേപത്തിന് തയ്യറെടുക്കുന്ന വ്യക്തി ആദ്യം ചിന്തിക്കുക നിക്ഷേപിക്കുന്ന മൂലധനത്തിന്മേലുള്ള സുരക്ഷയും മതിയായ ആദായവും ഏത് നിക്ഷേപമാണ് നല്‍കുക എന്നതാണ്.
പലിശ നിരക്ക് കുറഞ്ഞ അവസരത്തില്‍ ഇന്ന് നിക്ഷേപ പദ്ധതികള്‍ക്കായി ബാങ്കുകളെ ആശ്രയിക്കുന്നത് ശരിയായ തീരുമാനമാവില്ല. ആ അവസരത്തിലാണ് തപാല്‍ വകുപ്പ് (Post Office) നിക്ഷേപ പദ്ധതികള്‍ക്ക് പ്രധാന്യമേറുന്നത്. സുരക്ഷയും ഒപ്പം ആദായവും ഉറപ്പു നല്‍കുന്ന നിരവധി പദ്ധതികളാണ് തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് - എന്‍എസ്‌സി (National Savings Certificate - NSC). ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, ബാങ്കുകള്‍ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയേക്കാള്‍ (Fixed Deposit) കൂടുതല്‍ പലിശ നല്‍കുന്നു എന്നതാണ്.
തപാല്‍ വകുപ്പിന് കീഴിലുള്ള എന്‍എസ്‌സി പദ്ധതിയില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.8% ആണ്. എന്നാല്‍, ഓര്‍മ്മിക്കേണ്ട പ്രധാന കാര്യം എന്നത്, എന്‍എസ്‌സിയിലെ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം പലിശ ചേരും. എന്നാല്‍ മെച്യൂരിറ്റി സമയത്ത് മാത്രമേ നിക്ഷേപകന് പലിശ തുക ലഭിക്കുകയുള്ളൂ എന്നതാണ്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് - എന്‍എസ്‌സി (National Savings Certificate - NSC) യുടെ നിക്ഷേപ കാലാവധി 5 വര്‍ഷമാണ്. 5 വര്‍ഷത്തിന് ശേഷം നിക്ഷേപകന് ആവശ്യമെങ്കില്‍ കാലാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
എന്‍എസ്‌സി നിക്ഷേപ പദ്ധതിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 100 രൂപ നിക്ഷേപിച്ചുകൊണ്ട് വേണമെങ്കിലും എന്‍എസ്‌സി പദ്ധതി ആരംഭിക്കാം. പദ്ധതിയുടെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും എന്‍എസ്‌സി പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
Also Read: Post Office Savings അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, അറിയാം..!
നികുതി ലഭിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് എന്‍എസ്‌സി (NSC). ആദായ നികുതി നിയമം 1967ലെ വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിനുമേല്‍ 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് നിക്ഷേപകന് ലഭിക്കും.
100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ, 10,000 രൂപ എന്നിങ്ങനെയുള്ള മൂല്യങ്ങളിലായാണ് ഇപ്പോള്‍ എന്‍എസ്‌സി ലഭിക്കുന്നത്. വിവിധ വിലകളിലുള്ളിലുള്ള എത്ര സര്‍ട്ടിഫിക്കറ്റുകള്‍ വേണമെങ്കിലും വാങ്ങി നിക്ഷേപം ആരംഭിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...