Investment for Girl Child: സുകന്യ സമൃദ്ധി യോജന, PPF, പെണ്‍കുട്ടികള്‍ക്കായി ഏത് നിക്ഷേപമാണ് ഉത്തമം?

ഒരു പെണ്‍കുട്ടി ജനിക്കുന്നതു മുതല്‍ അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വ്യഗ്രതയാണ് മാതാപിതാക്കള്‍ക്ക്. പഠനം, വിവാഹം,സുരക്ഷിത ജീവിതം, ആകുലതകള്‍ ഏറെയാണ്‌.

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 04:27 PM IST
  • പെണ്‍കുട്ടികള്‍ക്കായി ഇന്ന് നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ എതൊക്കെ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കും എന്ന് നോക്കാം.
  • ഇന്ന് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി രണ്ട് സമ്പാദ്യ പദ്ധതികളാണ് പ്രധാനമായും ഉള്ളത്. സുകന്യ സമൃദ്ധി യോജനയും PPFമാണ് അവ.
Investment for Girl Child: സുകന്യ സമൃദ്ധി യോജന, PPF, പെണ്‍കുട്ടികള്‍ക്കായി ഏത് നിക്ഷേപമാണ് ഉത്തമം?

Investment for Girl Child: ഒരു പെണ്‍കുട്ടി ജനിക്കുന്നതു മുതല്‍ അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വ്യഗ്രതയാണ് മാതാപിതാക്കള്‍ക്ക്. പഠനം, വിവാഹം,സുരക്ഷിത ജീവിതം, ആകുലതകള്‍ ഏറെയാണ്‌.

എന്നാല്‍,  ഈ ആകുലതകള്‍ക്കെല്ലാം അടിസ്ഥാനമായി നിലകൊള്ളുന്നത് പണം തന്നെയാണ്.  മകളുടെ സുരക്ഷിത ഭാവിയ്ക്കായി എത്രമാത്രം പണം സ്വരുക്കൂട്ടാന്‍ സാധിക്കുമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ചിന്ത.  അതിനായി എല്ലാവരും ആശ്രയിക്കുക വിവിധ സമ്പാദ്യ പദ്ധതികളെയാണ്.

പെണ്‍കുട്ടികള്‍ക്കായി ഇന്ന് നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ എതൊക്കെ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കും എന്ന് നോക്കാം.   ഇന്ന്  ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി രണ്ട് സമ്പാദ്യ പദ്ധതികളാണ് പ്രധാനമായും ഉള്ളത്.  സുകന്യ സമൃദ്ധി യോജനയും PPFമാണ് അവ. 

സുകന്യ സമൃദ്ധി യോജനയും PPFഉം ആളുകള്‍ക്ക് ഏറെ സുപരിചിതമായ പദ്ധതികളാണ്. 

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പണം സമ്പാദിക്കാന്‍  ഈ  രണ്ടു നിക്ഷേപ പദ്ധതികളും  നിക്ഷേപകനെ സഹായിക്കുന്നു. കൂടാതെ നികുതി മുക്തമായ ഉറപ്പുള്ള ആദായവും ഈ പദ്ധതികള്‍ ഉറപ്പു നല്‍കുന്നു.  

PPF  അക്കൗണ്ട്  ആര്‍ക്കുവേണമെങ്കിലും ആരംഭിക്കാം എന്നാല്‍, സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana - SSY) പെണ്‍കുട്ടികളുടെ  പേരില്‍  മാത്രമേ ആരംഭിക്കാന്‍ സാധിക്കൂ. 

എന്നാല്‍, മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ നിക്ഷേപത്തില്‍ ഇതാണ് ഉത്തമം എന്ന് നോക്കാം.  നിക്ഷേപകന്‍ തന്‍റെ ആവശ്യങ്ങള്‍ അനുസരിച്ചാണ് പദ്ധതി തിരഞ്ഞെടുക്കുക.   അതിനാല്‍ ഇത് പദ്ധതിയാണ് കൂടുതല്‍ മെച്ചം എന്ന് പറയുക അസാധ്യമാണ്.  എന്നിരുന്നാലും  ഇരു നിക്ഷേപ പദ്ധതികള്‍ക്കും അതിന്‍റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്.
 
പലിശ നിരക്ക്

നിലവിലെ   പലിശ നിരക്ക് താരതമ്യം ചെയ്താല്‍ രണ്ടു പദ്ധതികളും നല്‍കുന്ന പലിശ നിരക്ക് തുല്യമാണ്.   അതായത് ഇരു പദ്ധതികളും  7.6 % മാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.  എനാല്‍,   ഇരു പദ്ധതികളുടേയും പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ ഓര്‍മിക്കേണ്ടുന്ന ഒരു പ്രധാന കാര്യം എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പാദത്തിലും വിലയിരുത്തി ആവശ്യമെങ്കില്‍ പുതുക്കി നിശ്ചയിക്കാറുണ്ട്. അതായത്,  പിപിഎഫിന്‍റെയും  സുകന്യ സമൃദ്ധി യോജനയുടെയും ഇത്തരത്തില്‍ പലിശ നിരക്ക് വ്യത്യാസപ്പെടാം.  

പലിശ നിരക്ക്  ഒരു താരതമ്യ പഠനം 

PPF നേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് തുടക്കംമുതല്‍   സുകന്യ സമൃദ്ധി യോജനയിലൂടെ ലഭിക്കുന്നത്.  മറ്റെല്ലാ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളുടേയും പലിശ നിരക്കുകള്‍ കുത്തനെ കുറയുമ്പോഴും SSY, PPF നേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കി വരുന്നത്.

നിക്ഷേപ കാലാവധി 

സുകന്യ സമൃദ്ധി യോജനയുടെ കാലാവധി 21 വര്‍ഷമാണ്‌.   21 വര്‍ഷം  പൂര്‍ത്തിയായാല്‍ Sukanya Samriddhi Yojana അക്കൗണ്ട് നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്.  എന്നാല്‍ PPF അങ്ങനെയല്ല.  പിപിഎഫില്‍ അക്കൗണ്ട് ഉടമയ്ക്ക് താത്പര്യമുള്ള കാലത്തോളം 5 വര്‍ഷം വീതമായി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കാം. 

Also Read: Sukanya Samriddhi: മകളുടെ ഭാഗ്യം തെളിയാൻ പ്രതിദിനം 131 രൂപ ലാഭിക്കൂ, 20 ലക്ഷം ലഭിക്കും!

കുറഞ്ഞ നിക്ഷേപ തുക

സുകന്യ സമൃദ്ധി യോജനയില്‍ ഒരു വര്‍ഷം കുറഞ്ഞത്‌ 12,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍,   പിപിഎഫില്‍ ഒരു  വര്‍ഷം നിക്ഷേപിക്കേണ്ടുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.

മികച്ച സമ്പാദ്യ പദ്ധതി

ഇരു പദ്ധതികള്‍ക്കും അതിന്‍റെതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. അതിനാല്‍  ആവശ്യമനുസരിച്ച്‌  സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം.  എന്നാല്‍,  21 വര്‍ഷങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ മകള്‍ക്കായി നിങ്ങള്‍ക്ക് നിക്ഷേപം നടത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ PPF  തിരഞ്ഞെടുക്കാം. 

ഇരു നിക്ഷേപങ്ങളും ആരംഭിക്കാം 

എന്നാല്‍, മറ്റൊരു മികച്ച വഴി എന്നത് മകളുടെ പേരില്‍ ഈ ഇരു നിക്ഷേപങ്ങളും ആരംഭിക്കുക എന്നതാണ്. കൂടുതല്‍ തുക  സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിച്ചുകൊണ്ട്‌ 21  വര്‍ഷം കൊണ്ട് ഒരു നല്ല  തുക മകളുടെ ഭാവിക്കായി സമ്പാദിക്കാന്‍ സാധിക്കും.   SSYയുടെ  കാലവധി അവസാനിച്ചാലും  PPF തുടരുകയും ചെയ്യാം.   മകള്‍ വളര്‍ന്ന് സ്വന്തമായി സമ്പാദിക്കാന്‍ ആരംഭിച്ചാല്‍ പിപിഎഫില്‍ അവള്‍ക്ക് തന്നെ നിക്ഷേപം തുടരുവാനും സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News