കൊച്ചി: സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ വർധന. തുടർച്ചയായി രണ്ടു ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് സ്വർണവിലയിൽ നേരിയ വർധനയുണ്ടായത് (Gold Price Increased). പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് (8 ഗ്രാം) 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,360 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില.
ഇന്ന് വില ഉയർന്നുവെങ്കിലും സ്വർണവില മുൻകാല നിലവാരത്തിലേക്ക് എത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
Also Read: Gold Price Today: ഓണക്കാലം ആഘോഷമാക്കാം, കഴിഞ്ഞ 3 ദിവസത്തിനിടെ 600 രൂപ കുറഞ്ഞ് സ്വര്‍ണവില
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബർ ഫ്യൂച്ചേഴ്‌സ് വില 0.36ശതമാനം താഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണത്തിന് അന്ന്. 2021 ജൂലൈ മാസം അവസാന മൂന്ന് ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും ഇതേ നിരക്കിലായിരുന്നു വില.
Also Read: Gold Price Today: ഉത്സവകാലമെത്തുന്നു, സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം
ആഗോള വിപണിയിൽ (International Market) സ്‌പോട് ഗോൾഡ് (Spot gold) വില ട്രോയ് ഔൺസിന് 1,750.34 ഡോളർ (USD) നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണംനേട്ടമാക്കിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം) നോക്കാം
ബെംഗളൂരു: പവന്‍ 43,350 രൂപ
ചെന്നൈ: പവന്‍ 43,720 രൂപ
ഡല്‍ഹി: പവന്‍ 45,500 രൂപ
ഹൈദരാബാദ്: പവന്‍ 43,350 രൂപ
കൊല്‍ക്കത്ത: പവന്‍ 45,700 രൂപ
പൂനെ: പവന്‍ 44,440 രൂപ
മുംബൈ: പവന്‍ 45,280 രൂപ
ലഖ്‌നൗ: പവന്‍ 45,500 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...