Gold Silver Rate Today: ഇസ്രായേൽ ഹമാസ് യുദ്ധത്തിന്‍റെ ആഘാതം, സ്വര്‍ണവില കുതിച്ചുയരുന്നു

Gold Silver Rate Today: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരും നാളുകളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് അനുമാനം. സ്വര്‍ണവില  സര്‍വകാല റെക്കോര്‍ഡില്‍  എത്തിയാലും അത്ഭുതമില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 12:51 PM IST
  • ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരും നാളുകളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് അനുമാനം.
Gold Silver Rate Today: ഇസ്രായേൽ ഹമാസ് യുദ്ധത്തിന്‍റെ ആഘാതം, സ്വര്‍ണവില കുതിച്ചുയരുന്നു

Gold Silver Rate Today: ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതോടെ സ്വര്‍ണവില കുതിയ്ക്കുകയാണ്. വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാവുകയാണ്. ഈ ദീപാവലിക്ക് കുറഞ്ഞ നിരക്കില്‍  സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്നവര്‍ക്ക് തത്കാലം എന്നാൽ, സൂചനകള്‍ പ്രകാരം ഇത്തവണ ദീപാവലിക്ക് സ്വര്‍ണവില കുറയാനുള്ള സാധ്യത വളരെ കുറവാണ്. 

Also Read:  Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!  
 
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരും നാളുകളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് അനുമാനം. ഈ കുതിപ്പില്‍ സ്വര്‍ണവില  സര്‍വകാല റെക്കോര്‍ഡില്‍  എത്തിയാലും അത്ഭുതമില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.  

Also Read:  Navratri 2023:  നവരാത്രി ഒരുക്കങ്ങള്‍, ദുർഗ്ഗാ ദേവിയുടെ വരവിനു മുന്‍പ് പൂജാമുറിയില്‍ നിന്നും ഇവ നീക്കം ചെയ്യാം
#navratri2023  

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ദ്ധിച്ചു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന്‍റെ വിപണി വില.   

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം)  നല്‍കേണ്ട വില 43,200 രൂപയാണ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 5,400 രൂപയായി. ഇതിന് മുമ്പ് സ്വര്‍ണത്തിന് ഈ വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. വിപണിയില്‍ ആശങ്ക തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. 

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 41,920 രൂപയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അതിനിടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതും സ്വര്‍ണവില ഉയരാന്‍ ആരംഭിച്ചതും. യുദ്ധം അവസാനിക്കാനുള്ള സാധ്യത കുറഞ്ഞതിനാല്‍ വിപണിയിലും ആശങ്ക തുടരും.
 
നിങ്ങളുടെ വീട്ടിൽ ഇരുന്നും നിങ്ങള്‍ക്ക് സ്വർണത്തിന്‍റെ വില  അറിയാം. ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ പറയുന്നതനുസരിച്ച്, 8955664433 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ നിങ്ങൾക്ക് സ്വര്‍ണവില അറിയാം. നിങ്ങൾ സന്ദേശമയയ്‌ക്കുന്ന അതേ നമ്പറിൽ സ്വര്‍ണവില അറിയിയ്ക്കുന്ന ഒരു സന്ദേശം ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News