New Fd Rates: ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

181 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെയുള്ള കാലാവധിയിൽ ബാങ്ക് 3.9 ശതമാനമായിരിക്കും നൽകുന്ന പലിശ

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 08:17 PM IST
  • 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ
  • 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.10 ശതമാനമാണ് ലഭിക്കുന്ന പലിശ.
  • 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം വരെയും പലിശ
New Fd Rates: ഈ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.80 ശതമാനം മുതൽ 5.35 ശതമാനം വരെയാണ് പുതിയ പലിശ. 2022 ജൂൺ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 

181 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെയുള്ള കാലാവധിയിൽ ബാങ്ക് 3.9 ശതമാനമായിരിക്കും നൽകുന്ന പലിശ.29 ദിവസത്തിൽ താഴെയുള്ള ഡെപ്പോസിറ്റുകൾക്ക് പഴയ പലിശ നിരക്ക് തന്നെ ലഭിക്കും. 30 മുതൽ 45 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്ക് പലിശ 2.80 ശതമാനത്തിൽ നിന്ന് 3.00 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

ALSO READ: Budget Cars For Family: കാണാൻ മികച്ച ലുക്ക്, നല്ല് മൈലേജ് ഇവയും ബജറ്റ് കാറാക്കാൻ പറ്റും

46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ അതേ പടി തുടരും, അതേസമയം 91 ദിവസം മുതൽ 130 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 3.50 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. 121 മുതൽ 180 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശ ലഭിക്കും

ALSO READ: Major Financial Changes in June 2022: കാർ ഇൻഷുറൻസ് പ്രീമിയം മുതൽ ഹോം ലോൺ പലിശ വരെ, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ സാമ്പത്തിക മാറ്റങ്ങള്‍ അറിയാം

1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.10 ശതമാനമാണ് ലഭിക്കുന്ന പലിശ.ഒരു വർഷത്തിൽ കൂടുതലുള്ളതും രണ്ട് വർഷത്തിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 5.20 ശതമാനമാണ്. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം വരെയും പലിശ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News