Kerala Budget 2025 LIVE: ക്ഷേമ പെൻഷൻ ഉയർത്തില്ല, 1600ആയി തുടരും; വയനാടിന് 750 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി, ഇവികളുടെ നികുതി കൂട്ടി

Kerala Budget 2025 LIVE Updates: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. വയനാട് പുനരധിവാസം, വിഴിഞ്ഞം തുടങ്ങി വൻ പ്രഖ്യാപനങ്ങള്ർ.  

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 11:40 AM IST
    കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണം. വയനാട് പുനരധിവാസത്തിന് ബജറ്റിൽ മുൻ​ഗണന.
Live Blog

Kerala Budget 2025 LIVE: സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ചു. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടും സഭയിൽ വച്ചു. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച നടക്കുന്നത്. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന്‌ നടക്കും. 

തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കൽ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

7 February, 2025

  • 11:45 AM

    Kerala Budget 2025 LIVE Updates: ധനമന്ത്രി കെഎൻ ബാലഗോപാലിൻറെ ബജറ്റ് അവതരണം പൂർത്തിയായി.

  • 11:45 AM

    Kerala Budget 2025 LIVE Updates: നവ കേരള സദസ്

    നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും അനുവദിച്ചു

     

  • 11:30 AM

    Kerala Budget 2025 LIVE Updates: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

    ഭൂ നികുതി 50 ശതമാനം വർധിപ്പിച്ചു.

  • 11:30 AM

    Kerala Budget 2025 LIVE Updates: 3236 കോടി പിന്നോക്ക വികസനത്തിന് (Sc/St)

    നോർക്ക - 150.8 കോടി

    80 കോടി - 108 ആംബുലൻസ്

    കോടതി ഫീസ് വർദ്ധിപ്പിക്കും

  • 11:30 AM

    Kerala Budget 2025 LIVE Updates: ക്ഷേമ പെൻഷനിൽ വർധനവില്ല

    ക്ഷേമ പെൻഷൻ ഉയർത്തില്ലെന്ന് ധനമന്ത്രി. നിലവില 1600 രൂപയായി തുടരും. സമയ ബന്ധിതമായി ഇവ കൊടുത്തു തീർക്കുമെന്നും മന്ത്രി പറഞ്ഞു.

  • 11:30 AM

    Kerala Budget 2025 LIVE Updates: സംസ്ഥാന മാധ്യമ അവാർഡ്

    സംസ്ഥാന മാധ്യമ അവാർഡുകളുടെ തുക ഉയർത്തിയതായി ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിൽ നിന്നും ഒന്നര ലക്ഷം ആക്കി.

  • 11:30 AM

    Kerala Budget 2025 LIVE Updates: കാൻസർ ചികിത്സാരംഗത്തിന് 150 കോടി പ്രഖ്യാപിച്ചു.

  • 11:00 AM

    Kerala Budget 2025 LIVE Updates: കായിക മേഖല

    കായിക മേഖലയ്ക്കായി 145.3 9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ ഗ്രാമീണ കളിസ്ഥലം നിർമിക്കാൻ 18 കോടിയും പ്രഖ്യാപിച്ചു.

  • 11:00 AM

    Kerala Budget 2025 LIVE Updates: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ.

  • 10:45 AM

    Kerala Budget 2025 LIVE Updates: ചാമ്പ്യൻസ് ബോട്ട് ലീഗിന് 9.86 കോടി അനുവദിച്ചു.

    വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി

    പൊന്മുടി റോപ്പ് വേ പഠനത്തിന് 50 ലക്ഷം

    സി എം  റിസേർച്ചെഴ്സ് സ്കോളർഷിപ്പിന് 20 കോടി

    ആർട്ടീരിയ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനായി രണ്ടുകോടി

  • 10:30 AM

    Kerala Budget 2025 LIVE Updates: വയനാട് തുരങ്ക പാതയ്ക്ക് 2134 കോടി

    കൊച്ചി മെട്രോക്ക് 289 കോടി

    ഹൈദരാബാദിൽ കേരള ഹൗസിന് 5 കോടി

    മന്ത്രി മന്തിരങ്ങൾക്ക് 35 കോടി

  • 10:30 AM

    Kerala Budget 2025 LIVE Updates: ലൈഫ് സയൻസ് പാർക്കിന് 16 കോടി

    വൈഫൈ ഹോട്ട്സ്പോ ട്ടുകൾക്ക് 15 കോടി

    ഐടി മിഷന് 134.03 കോടി

    തിരുവനന്തപുരം ടെക്നോപാർക്കിന് 21 കോടി

    ഗതാഗതം 2065.1 കോടി

    സാഗർമല പദ്ധതിക്ക് 65 കോടി

  • 10:30 AM

    Kerala Budget 2025 LIVE Updates: വിദൂര ആദിവാസി മേഖലയിലെ വൈദ്യുതിവത്കരണത്തിന് അഞ്ചു കോടി അനുവദിച്ചു.

    വ്യാവസായിക മേഖലയ്ക്ക് 1831 കോടി

    ആലപ്പുഴ കെഎസ്ഡിപിയ്ക്ക് 20 കോടി

    വാണിജ്യ മേഖലയുടെ വികസനത്തിന് ഏഴു കോടി

    56.8 കോടി കൈത്തറി മേഖലയ്ക്ക്

    15.7 കോടി ഖാദി മേഖലയ്ക്ക്

    കശുവണ്ടി മേഖലയ്ക്ക് 30 കോടി

     

  • 10:30 AM

    Kerala Budget 2025 LIVE Updates: ശുചിത്വമിഷൻ കേരളത്തിന് 30 കോടി

    കുറ്റ്യാടി ജല പദ്ധതി വികസനത്തിനും അഞ്ചു കോടി

    വെള്ളപ്പൊക്കം നിയന്ത്രണത്തിന് 178.07 കോടി

    ചെറുകിട ജലസേചന പദ്ധതി 190.96

    ബാണാസുര സാഗർ പദ്ധതിക്ക് 20 കോടി

    റബ്‌കോ നവീകരണത്തിന് പത്തു കോടി

    കെഎസ്ഇബിക്ക് 1088 കോടി

  • 10:30 AM

    Kerala Budget 2025 LIVE Updates: കുടുംബശ്രീക്ക് 270 കോടി

    സാക്ഷരതാ മിഷൻ അതോറിറ്റിക്ക് 20.2 കോടി

    ഈ ഗവേൺസ് പദ്ധതിക്ക് 30 കോടി

    പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതി 80 കോടി രൂപ

  • 10:15 AM

    Kerala Budget 2025 LIVE Updates: വനം വന്യജീവി സംരക്ഷണം

    വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി.ആർ ആർ ടി സംഘത്തിൻറെ പ്രവർത്തനം വർദ്ധിപ്പിച്ചു.

    തെരുവുനായ വന്ധ്യംകരണത്തിന്  2 കോടി അനുവദിച്ചു. 

    പാമ്പ് വിഷബാധ ജീവ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി.

     

  • 10:15 AM

    Kerala Budget 2025 LIVE Updates: നാട്ടുവൈദ്യ പാരമ്പര്യ സംരക്ഷണത്തിന് നിയമനിർമ്മാണം

    പരമ്പരാഗത വൈദ്യ ഇൻസ്റ്റ്യൂട്ട് സ്ഥാപിക്കും. പ്രാഥമിക ചെലവുകൾക്കായി ഒരു കോടി.

    ൃമാർഗദീപം പദ്ധതിയ്ക്കായി 20 കോടി. ടൂറിസം വകുപ്പിന് 20 കോടി അധികമായി അനുവദിക്കുന്നു

  • 10:15 AM

    Kerala Budget 2025 LIVE Updates: കാർഷിക മേഖലയ്ക്ക് 274.40 കോടി രൂപ. 

    കാർഷിക സർവ്വകലശാലയ്ക്ക് 43 കോടി

    കേര പദ്ധതിക്ക് 100 കോടി

    മണ്ണ് സംരക്ഷണത്തിന് 77.9 കോടി

  • 10:15 AM

    Kerala Budget 2025 LIVE Updates: വൈക്കം സത്യാഗ്രഹ സ്മാരകത്തിന് 5 കോടി. എംടിയുടെ സ്മരണ നിലനിർത്താൻ തുഞ്ചൻ സ്മാരക കേന്ദ്രവുമായി ചേർന്ന് പ്രത്യേക കേന്ദ്രം നിർമിക്കും. ഇതിന് ആദ്യഘട്ടത്തിൽ 5 കോടി.

     

     

     

  • 10:15 AM

    Kerala Budget 2025 LIVE Updates: സ്കൂളിൽ മഞ്ചാടി പദ്ധതിക്ക് രണ്ടു കോടി

  • 10:15 AM

    Kerala Budget 2025 LIVE Updates: സീ പ്ലെയിൻ പദ്ധതി

    ചെറുവിമാനത്താവളങ്ങൾക്ക് 20 കോടി

  • 10:15 AM

    Kerala Budget 2025 LIVE Updates: സംസ്ഥാനത്ത് ഫിനാൻസ് കോൺക്ലേവ് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി 2 കോടി രൂപ അനുവദിച്ചു. 

     

  • 10:15 AM

    Kerala Budget 2025 LIVE Updates: സൈബർ ആക്രമങ്ങൾ തടയുന്നതിനായി സൈബർ വിംഗ്. ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചു.

  • 10:00 AM

    Kerala Budget 2025 LIVE Updates: സിറ്റിസൺ ബജറ്റ് രേഖ കൂടി ഈ വർഷം മുതൽ ആരംഭിക്കുന്നുവെന്ന് ധനമന്ത്രി.

  • 10:00 AM

    Kerala Budget 2025 LIVE Updates: തീരദേശ വികസന പ്രത്യേക പാക്കേജ്. തീരങ്ങളുടെ സംരക്ഷണത്തിന് 100 കോടി അനുവദിച്ചു.

  • 10:00 AM

    Kerala Budget 2025 LIVE Updates: തിരുവനന്തപുരത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും

  • 10:00 AM

    Kerala Budget 2025 LIVE Updates: സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി. കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റും

  • 10:00 AM

    Kerala Budget 2025 LIVE Updates: ദേശീയപാത ഈ വർഷം തന്നെ?

    2025 അവസാനത്തോടെ ദേശീയപാത ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി.

  • 10:00 AM

    Kerala Budget 2025 LIVE Updates: സഹകരണ ഭവന പദ്ധതി

    സഹകരണ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നഗരങ്ങളിൽ ഒരു ലക്ഷംവീട് നിർമ്മിക്കാൻ കഴിയുന്നതാണ് പദ്ധതി. കുറഞ്ഞത് 20 വീടുകളുള്ള റസിഡൻഷ്യൽ ക്ലസ്റ്ററുകൾ ആകും നിർമ്മിക്കുക. വിശദമായ പദ്ധതി രൂപീകരിക്കും. വായ്പാ പലിശ ഇളവ് നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചു

  • 10:00 AM

    Kerala Budget 2025 LIVE Updates: ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി

  • 10:00 AM

    Kerala Budget 2025 LIVE Updates: ഗ്രീൻ ഹൈഡ്രജൻ വാലി

    ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 5 കോടി

  • 09:45 AM

    Kerala Budget 2025 LIVE Updates: ഉന്നത വിദ്യാഭ്യാസ മേഖല

    കുസാറ്റിന് 69 കോടിയും എം.ജി സർവകലാസാലയ്ക്ക് 62 കോടിയും അനുവദിച്ചു. 

     

  • 09:45 AM

    Kerala Budget 2025 LIVE Updates: തിരുവനന്തപുരം മെട്രോ

    തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്ന് കെഎൻ ബാലഗോപാൽ. കൊച്ചി മെട്രോയും വികസനം തുടരും.

  • 09:45 AM

    Kerala Budget 2025 LIVE Updates: തീരദേശ ഹൈവേയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും.

  • 09:45 AM

    Kerala Budget 2025 LIVE Updates: കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കും. കണ്ണൂർ വിമാനത്താവളത്തിന് സമീപം ഐടി പാർക്ക് സ്ഥാപിക്കാൻ 293.22 കോടി കിഫ്ബിയിൽ നിന്നും അനുവദിച്ചു.

  • 09:45 AM

    Kerala Budget 2025 LIVE Updates: വിഴിഞ്ഞം കൊല്ലം പുനലൂർ വളർച്ച ത്രികോണം. നേരിട്ട് ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി ആയിരം കോടി. കോവളം ബേക്കൽ ജലഗതാഗതത്തിന് 500 കോടി.

  • 09:45 AM

    Kerala Budget 2025 LIVE Updates: ധനസ്ഥിതി മെച്ചപ്പെടാനുള്ള കാരണങ്ങൾ 

    വളർച്ച എട്ടു ശതമാനമായി ഉയർന്നു . നികുതി -നികുതിയതര വളർച്ചയും ഉയർന്നു . റവന്യൂ കമ്മിയും ധനക്കമിയും കടഭാരവും കുറഞ്ഞു. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും തനത് വരുമാനം വർദ്ധിപ്പിച്ചുമാണ് പിടിച്ചുനിന്നതെന്ന് ധനമന്ത്രി.

     

  • 09:30 AM

    Kerala Budget 2025 LIVE Updates: 6965 കോടി കെ.എസ്.ആർ.ടി.സി യ്ക്ക് നൽകി. പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി 3061 കോടി അനുവദിച്ചു.

     

  • 09:30 AM

    Kerala Budget 2025 LIVE Updates: ലൈഫ് പദ്ധതിക്ക് 1160 കോടിയും ആരോഗ്യ മേഖലയ്ക്ക് 10431.76 കോടിയും അനുവദിച്ചു. ആരോഗ്യ ടൂറിസത്തിന് 50 കോടി പ്രഖ്യാപിച്ചു. ഭൂമി കണ്ടെത്താനുള്ള തടസ്സം മൂലം ഒരു നിക്ഷേപകനും പിന്തിരിയേണ്ടി വരില്ലെന്ന് മന്ത്രി.

  • 09:30 AM

    Kerala Budget 2025 LIVE Updates: കാരുണ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി പ്രഖ്യാപിച്ചു.

  • 09:30 AM

    Kerala Budget 2025 LIVE Updates: സാമൂഹ്യ സുരക്ഷാ പെൻഷൻ

    ക്ഷേമ പെൻഷൻ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തദ്ദേശ സ്ഥാപന തലത്തിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി അനർഹരെ പുറത്താക്കുമെന്ന് മന്ത്രി.

  • 09:30 AM

    Kerala Budget 2025 LIVE Updates: സാമ്പത്തിക പ്രതിസന്ധി കാലത്തും ചെലവുകൾ കുറച്ചില്ലെന്ന് ധനമന്ത്രി. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് 1.17 ലക്ഷം കോടിയായിരുന്നു. രണ്ടാം സർക്കാരിന്റെ കാലത്ത് ഇത് 1.64 ലക്ഷം കോടിയായി. ശരാശരി 60,000 കോടി വാർഷിക ചെലവിൽ വർദ്ധനയുണ്ടായി.

     

     

     

  • 09:30 AM

    Kerala Budget 2025 LIVE Updates: വരുമാനം ഒരു ലക്ഷത്തി മൂവായിരത്തി ഇരുനൂറ്റി നാല്പത് കോടിയായി വർദ്ധിച്ചുവെന്ന് കെഎൻ ബാലഗോപാൽ.

  • 09:30 AM

    Kerala Budget 2025 LIVE Updates: നികുതി ദായകരെ അഭിനന്ദിച്ച് മന്ത്രി. നികുതിയിതര വരുമാനം വർധിപ്പിച്ചത് കേരളത്തെ സാമ്പത്തിക തളർച്ചയിൽ നിന്നും രക്ഷിച്ചു. വളർച്ച നിരക്ക് 15.8% ആയി ഉയർന്നു.

  • 09:30 AM

    Kerala Budget 2025 LIVE Updates: ധന പ്രതിസന്ധിക്ക് കാരണം കേന്ദ്രം

    കേരളത്തിലെ ധന പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രി. ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചു. വായ്പ പരിധി കുറച്ചു. ജിഎസ്ടി വരുമാനം കുതിച്ച് ഉയരും എന്നായിരുന്നു വാഗ്ദാനം. എന്നാൽ അതുണ്ടായില്ല.

  • 09:30 AM

    Kerala Budget 2025 LIVE Updates: 'ലോക കേരള കേന്ദ്രം'        

    എല്ലാത്തരത്തിലുള്ള പ്രവാസങ്ങളെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് തിരുത്തും. ലോക കേരള കേന്ദ്രം രൂപീകരിക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കും

  • 09:15 AM

    Kerala Budget 2025 LIVE Updates: നഗരമേഖലയ്ക്ക് പ്രത്യേക പരിഗണന 

    തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവികസനത്തിന് മെട്രോ പൊളിറ്റൻ പ്ലാൻ.

  • 09:15 AM

    Kerala Budget 2025 LIVE Updates: വിഴിഞ്ഞം 2028 ൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി.

  • 09:15 AM

    Kerala Budget 2025 LIVE Updates: വയനാട് പുനരധിവാസം 

    വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആദ്യഘട്ടത്തിൽ 750 കോടി.

     

Trending News