New Wage Code India Updates: ഇന്ത്യയിൽ പുതിയ വേജ് കോഡിനെ (New Wage Code) കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. നേരത്തെ ഇത് ഏപ്രിൽ 1 മുതൽ നടപ്പാക്കേണ്ടതായിരുന്നു എന്നാൽ സംസ്ഥാന സർക്കാരുകളിൽ നിന്ന് കരട് നിയമങ്ങൾ ലഭിക്കാത്തതിനാൽ ഈ നിയമം നടപ്പാക്കിയിട്ടില്ല.
എന്നിരുന്നാലും ഇപ്പോൾ ഇത് (New Wage Code) ഒക്ടോബറിൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബറോടെ എല്ലാ സംസ്ഥാനങ്ങളും സ്വന്തമായി കരട് നിയമങ്ങൾ തയ്യാറാക്കുമെന്നാണ് അറിവ്.
Also Read: FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക
ഈ പുതിയ നിയമപ്രകാരം ജീവനക്കാരുടെ അവധിദിനങ്ങൾ, ശമ്പളം, ജോലി സമയം എന്നിവ സംബന്ധിച്ച് നിരവധി മാറ്റങ്ങൾ വരുത്തുമെന്നത് നിങ്ങൾക്ക് അറിയാമോ.
പ്രവൃത്തി സമയവും പ്രതിവാര അവധിയും വർദ്ധിപ്പിക്കും (Will increase working hours and weekly off)
പുതിയ വേജ് കോഡ് പ്രവൃത്തി സമയത്തിന് (New Wage Code Working Hours) കീഴിൽ ജീവനക്കാരുടെ ജോലി സമയം 9 ൽ നിന്ന് 12 ആയി ഉയരും. Ministry of Labor and Employment ന്റെ കണക്കനുസരിച്ച് ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന നിയമം തുടരും. ചില യൂണിയനുകൾ 12 മണിക്കൂർ ജോലി 3 ദിവസത്തെ അവധി എന്ന നിയമത്തെ ചോദ്യം ചെയ്തിരുന്നു.
Also Read: LIC Bima Jyothi : പുതിയ പ്ലാനിൽ 1000 രൂപ നിക്ഷേപിച്ചാൽ 50 രൂപ ലഭിക്കും, അറിയാം പ്ലാനിനെ കുറിച്ച്
ഇതിനു മറുപടിയായി ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യാമെന്ന ചട്ടം ഉണ്ടായിരിക്കുമെന്നും ആരെങ്കിലും ദിവസത്തിൽ 8 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആഴ്ചയിൽ 6 ദിവസം അവർക്ക് ജോലി ചെയ്യേണ്ടിവരുമെന്നും ഒരു ദിവസത്തെ അവധി ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ ആരെങ്കിലും ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ ആ ജീവനക്കാരന് ശേഷിക്കുന്ന 3 ദിവസത്തേക്ക് അവധി നൽകേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
പുതിയ വേതന കോഡിൽ ഒരുപാട് കാര്യങ്ങളുണ്ട് (There is a lot in the new wage code)
പുതിയ വേതന നിയമത്തിൽ (New Wage Code Benefits) അത്തരം നിരവധി വ്യവസ്ഥകൾ നൽകിയിട്ടുണ്ട് അത് ഓഫീസിൽ ജോലി ചെയ്യുന്ന ശമ്പള വിഭാഗത്തെ മുതൽ മില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന തൊഴിലാളികളെവരെ ബാധിക്കും.
Also Read: Post Office ൽ FD എങ്ങനെ തുറക്കാം? പലിശ എത്ര? അറിയാം വിശദാംശങ്ങൾ
ജീവനക്കാരുടെ ശമ്പളം മുതൽ അവധിദിനങ്ങൾ, ജോലി സമയം എന്നിവയും മാറും. പുതിയ വേതന കോഡിന്റെ ചില വ്യവസ്ഥകൾ അറിയാം അത് നടപ്പിലാക്കിയതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന്.
ശമ്പള ഘടനയിൽ മാറ്റം (change in salary structure)
പുതിയ വേതന കോഡ് പ്രകാരം ജീവനക്കാരുടെ ശമ്പള ഘടനയിലും (New Wage Code Salary Structure) മാറ്റങ്ങൾ വരുത്തും. Take Home Salary യിൽ കുറവുണ്ടായേക്കാം.
കാരണം, 2019 ലെ വേജ് കോഡ് ആക്ട് (Wage Code Act) പ്രകാരം, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം കമ്പനിയുടെ (Cost To Company-CTC) ചെലവിന്റെ 50% ൽ കുറവായിരിക്കരുത്. നിലവിൽ പല കമ്പനികളും അടിസ്ഥാന ശമ്പളം ഗണ്യമായി കുറയ്ക്കുകയും മുകളിൽ പറഞ്ഞതിനേക്കാൾ കൂടുതൽ അലവൻസുകൾ നൽകുകയും ചെയ്യുന്നു.
അവധി ദിവസങ്ങളിൽ വർദ്ധനവ് (increase in holidays)
ജീവനക്കാരുടെ അവധി (Earned Leave) 240 ൽ നിന്ന് 300 ആക്കി ഉയർത്താം. ലേബർ കോഡിന്റെ നിയമങ്ങളിലെ (New Wage Code Leave) മാറ്റങ്ങൾ സംബന്ധിച്ച് ലേബർ മിനിസ്ട്രിയും, ലേബർ യൂണിയനും, വ്യവസായ പ്രതിനിധികളും തമ്മിൽ നിരവധി വ്യവസ്ഥകൾ ചർച്ച ചെയ്യപ്പെട്ടു. അതിൽ ജീവനക്കാരുടെ Earned Leave 240 ൽ നിന്ന് 300 ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളികൾക്ക് മിനിമം വേതനം ബാധകമാകും (Minimum wage will be applicable for workers)
ആദ്യമായി രാജ്യത്തെ എല്ലാത്തരം തൊഴിലാളികൾക്കും മിനിമം വേതനം ലഭിക്കും. കുടിയേറ്റ തൊഴിലാളികൾക്കായി പുതിയ പദ്ധതികൾ കൊണ്ടുവരുന്നു. ഇതുകൂടാതെ എല്ലാ തൊഴിലാളികളുടെയും സാമൂഹിക സുരക്ഷയ്ക്കായി പ്രൊവിഡന്റ് ഫണ്ടിന്റെ സൗകര്യവും നൽകും.
Also Read: Fixed Deposit നടത്താന്‍ SBIയോ പോസ്റ്റ് ഓഫീസോ കൂടുതല്‍ ലാഭം? പുതിയ പലിശ നിരക്കുകൾ നോക്കാം.....
സംഘടിത, അസംഘടിത മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇഎസ്ഐ കവറേജ് ലഭിക്കും. ഇതിന് കീഴിൽ എല്ലാത്തരം ബിസിനസുകളിലും ജോലി ചെയ്യാൻ സ്ത്രീകൾക്ക് അനുവാദം ലഭിക്കും. അവർക്ക് രാത്രി ഷിഫ്റ്റുകളും അനുവദിക്കും.
പി.എഫ്, ഗ്രാറ്റുവിറ്റി വർദ്ധിക്കും (PF, gratuity will increase)
ഇതിന് കീഴിൽ Basic Pay യിലെ വർദ്ധനവ് ജീവനക്കാരുടെ പിഎഫ് കൂടുതൽ കട്ട് ചെയ്യും. അതായത് നിങ്ങളുടെ ഭാവി മുമ്പത്തേതിനേക്കാൾ കൂടുതൽ സുരക്ഷിതമാകും. പിഎഫിനൊപ്പം ഗ്രാറ്റുവിറ്റിക്കുള്ള (Monthly Gratuity) സംഭാവനയും വർദ്ധിക്കും.
അതായത് ടേക്ക് ഹോം ശമ്പളം തീർച്ചയായും കുറയുമെങ്കിലും റിട്ടയർമെന്റിന് ജീവനക്കാരന് കൂടുതൽ തുക ലഭിക്കും. അസംഘടിത മേഖലയിലെ (unorganized sector) ജീവനക്കാർക്കും പുതിയ വേതന കോഡ് ബാധകമാകും. ശമ്പളവും ബോണസും സംബന്ധിച്ച നിയമങ്ങൾ മാറും ഒപ്പം എല്ലാ വ്യവസായത്തിലും മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ തുല്യത ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...