Bengaluru : വില പോലും പ്രഖ്യാപിക്കാതെ 24 മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷത്തോളം ബുക്കിങ് ലഭിച്ച ഒല ഇല്ക്ട്രിക് സ്കൂട്ടറിന്റെ വിലയെ (Ola Electric Scooter Price) കുറിച്ച് സൂചന നൽകി Ola CEO Bhavish Aggarwal. സ്വാതന്ത്ര്യ ദിനത്തോട് (Independence Day) അനുബന്ധിച്ചാണ് ഇന്ത്യയിൽ ഒല ഔദ്യോഗികമായി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തീരുമാനിച്ചരിക്കുന്നത്.
അതുവരെ വാഹനത്തിന്റെ വിലയും പ്രധാന ഫീച്ചറുകളും വെളിപ്പെടുത്താതെ ഇരിക്കുകയാണ് ഒല. എന്നാൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയെ കുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് കമ്പനി CEO ഭവിഷ് അഗർവാൾ. ഇന്ന് ഒല ഇലക്ട്രിക്കിന്റെ സോഷ്യൽ മീഡിയയിൽ നടത്തിയ വീഡിയോ സന്ദേശത്തിലാണ് ഭവിഷ് അഗർവാൾ സ്കൂട്ടറിന്റെ വിലയെ കുറിച്ച് സൂചന നൽകിയത്.
"നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയും ഫീച്ചറുകളെയും കൂറിച്ച് ചോദിക്കാറുണ്ട്. ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ചുള്ള എല്ല വിവരങ്ങളും ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഔദ്യോഗികമായി അറിയിക്കും" ഭവിഷ് അഗർവാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്.
Scooters are coming on Sunday!
Our CEO @bhash said, let’s put out the price today! So, here goes..⁰#JoinTheRevolution this Sunday, August 15th at 2pm https://t.co/5SIc3JyPqm pic.twitter.com/JczBkExnNY
— Ola Electric (@OlaElectric) August 13, 2021
കൂടാതെ വീഡിയോയിൽ ഉപഭോക്താൾക്ക് ഒരു സർപ്രൈസ് നൽകുന്നതിനായി താൻ സ്കൂട്ടറിന്റെ വില അറിയിക്കാൻ പോകുവാണെന്ന ഭവിഷ് അറിയിക്കാൻ പോകുമ്പോൾ വീഡിയോ ട്രോൾ രൂപേണ അവസാനിക്കുകയായിരുന്നു. അതേസമയം ഭവിഷിന്റെ ചുണ്ടുകളുടെ അനക്കം മനസ്സിലാക്കി വാഹനത്തിന്റെ വരവിനായി കാത്തിരിക്കുന്നവർ വില ഊഹിച്ചു കഴിഞ്ഞു എന്നാണ്.
എസ് 1 സീരീസിന്റെ വിലയാണ് ഭവിഷ് അറിയിക്കാൻ തുനിഞ്ഞത്. എന്നാൽ ഭവിഷിന്റെ ചൂണ്ടിന്റെ അനക്കം ഗണിച്ച് എസ് 1 സീരീസിന് 90,000 രൂപയാണെന്നാണ്.
എസ് 1 സീരീസിന് 90,000 ആണെങ്കിൽ എസ് സീരിസിന് 80,000 രൂപയും എസ് 1 പ്രോയ്ക്ക് ഒരു ലക്ഷവുമാകുമെന്ന് കരുതുന്നത്. എന്നിരുന്നാലും ഓഗസ്റ്റ് 15 രണ്ട് മണി വരെ കാത്തിരിക്കാം എന്താകും ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ വില എന്ന്.
ALSO READ : Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal
ഒല ഇലക്ട്രിക് എസിൽ 2KW മോട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഏകദേശം മണിക്കൂറിൽ 45 കിലോമീറ്റർ വേഗത ലഭിക്കുന്നതാണ്. എസ് 1ന് 4KW ആണ്. എസ് 1 പരാമാവധി മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ പോകാൻ സാധിക്കും. എസ് 1 പ്രോയ്ക്ക് 7KW നൽകുമ്പോൾ 95 മുതൽ 100 കിലോമീറ്റർ വേഗത്തിൽ പോകാൻ സാധിക്കുമെന്നാണ് നിരീക്ഷണം.
കൂടാതെ സീറ്റിന് കീഴിലായി രണ്ട് ഹെൽമെറ്റുകൾ വെക്കാനുള്ള സൗകര്യം എന്നതും ഒല ഇലക്ട്രിക്കിന്റെ പ്രത്യേകത. ഡീലർമാരില്ലാതെ നേരിട്ടാണ് ഒല തങ്ങളുടെ ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകാൻ പോകുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...