കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം (Gold) പിടികൂടി. രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശി അഷ്റഫിനെയാണ് കസ്റ്റഡിയിൽ (Custody) എടുത്തത്.
എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും പിടികൂടിയ സ്വർണത്തിന് വിപണിയിൽ 92 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് (Customs) പറഞ്ഞു. മസ്ക്കറ്റിൽ നിന്നാണ് ഇയാൾ കണ്ണൂരിലെത്തിയത്.
ALSO READ: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു
സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമായതിനെ തുടർന്ന് എൻഐഎ, കസ്റ്റംസ്, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടും സ്വർണക്കടത്ത് തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചുമാണ് സ്വർണം കടത്തുന്നത് (Smuggling). കണ്ണൂർ വിമാനത്താവളത്തിൽ സമീപ കാലത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു.
അടുത്തിടെയായി കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് പതിവാകുകയാണ്. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിൽ പിടിയിലാകുന്നവരിൽ ഏറെയും കാസർകോട്, കോഴിക്കോട് സ്വദേശികളാണ്. ഷാർജയിൽ നിന്നും അബുദബിയിൽ നിന്നുമാണ് കൂടുതൽ സ്വർണം കണ്ണൂരിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.