MDMA Seized: 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ!

MDMA Seized: കർണാടക റജിസ്ട്രേഷനിലുള്ള കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 09:05 AM IST
  • ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികളുൾപ്പടെ നാലു പേർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലാകുന്നത്
  • ഇവർ എംഡിഎംഎ വിൽപന നടത്തിയ കാർ കർണാടക റജിസ്ട്രേഷനിലുള്ളതാണ്
MDMA Seized: 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ!

കാസർഗോഡ്: ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികളുൾപ്പടെ നാലു പേർ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കാസർഗോഡ്  പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.

Also Read: Crime News: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ

ഇവർ എംഡിഎംഎ വിൽപന നടത്തിയ കാർ കർണാടക റജിസ്ട്രേഷനിലുള്ളതാണ്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇവരെന്നാണ് റിപ്പോർട്ട്.  അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർഗോഡ് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതെന്നാണ് വിവരം.  അറസ്റ്റിലായ മറ്റ് രണ്ടുപേർ ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കൂടി ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. 

Also Read: Panchgrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിതെളിയും 

പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും  മൃതദേഹങ്ങൾ കണ്ടെത്തി

പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.   ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ താത്കാലികമായുള്ള ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  മൃതദേഹങ്ങൾ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധത്തില്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.  

Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ഈ മൃതദേഹങ്ങൾ ഷെഡില്‍ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാമെന്നാണ്.  കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.  ഇവരുടെ മരണം കൊലപാതകമാണോയെന്ന സംശയം പോലീസിനുണ്ട്.  ഇവർ താമസിച്ചിരുന്നിടത്ത് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.  സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്.  മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.  ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ തുടര്‍ നടപടികളെടുക്കാനാകൂയെന്ന് പോലീസ് പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News