Ganja Seized: ആന്ധ്രാപ്രദേശിൽ വൻ ലഹരി വേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ കഞ്ചാവ്

Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.  

Written by - Ajitha Kumari | Last Updated : Mar 22, 2024, 02:16 PM IST
  • ആന്ധ്രാപ്രദേശ് പോലീസ് 532 കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റു ചെയ്തു
  • മയക്കുമരുന്ന് കയറ്റുമതിയെക്കുറിച്ചുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ തുടർന്നായിരുന്നു പരിശോധന
  • ഒരു പ്രതി ഓടി രക്ഷപ്പെട്ടു
Ganja Seized: ആന്ധ്രാപ്രദേശിൽ വൻ ലഹരി വേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ കഞ്ചാവ്

ആന്ധ്രാ: ആന്ധ്രാപ്രദേശിലെ അല്ലൂരിയിൽ വൻ ലഹരി വേട്ട. പ്രദേശത്ത് നടത്തിയ പരിശോധനയിൽ  26.6 ലക്ഷം രൂപ വില വരുന്ന 500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.  ലഹരിവേട്ടയെ തുടർന്ന് ൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

Also Read: ബിഹാറിൽ പാലം തകർന്നു വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

 

നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.  മയക്കുമരുന്ന് കടത്തിയ മെസ്സിൽ പാംഗി സുന്ദർ റാവു, വന്ലാ ചിന്ന, പാങ്കി മാണിക്യം എന്നീ മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. എന്നാൽ ഒരു പ്രതി ഓടി രക്ഷപ്പെട്ടു. 

Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

 

കഞ്ചാവ് ചാക്കുകൾ സൂക്ഷിച്ചിരുന്ന ബചിന്ത ഗ്രാമത്തെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് പറഞ്ഞ ചിന്താപ്പള്ളി എഎസ്പി പ്രതാപ് ശിവ കിഷോർ പിടിച്ചെടുത്ത ലഹരി വസ്ഥുക്കൾ 532 കിലോഗ്രാം ഉണ്ടെന്നും ഇവ 26.6 ലക്ഷം രൂപ വിലമതിക്കുമെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News