കണ്ണൂർ: സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ പിണറായി വിജയൻറെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നിഖിൽ ദാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ താമസിച്ച വീടിൻറെ ഉടമയായ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജിൽ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് പറയുന്നത് രേഷ്മ പ്രതിക്ക് വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ്.
Also Read: ക്രൂരമായ റാഗിങ്ങ്, വിദ്യാർത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മർദ്ദിച്ചു; പരാതിയുമായി കുടുംബം
തനിക്ക് ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിൽ രേഷ്മയോട് ആവശ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പ്രവാസിയായ രേഷ്മയുടെ ഭർത്താവ് പ്രശാന്ത് സിപിഎം അനുഭാവിയാണ്. രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. ഇവർ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നുമാണ് നിഖിൽ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്.
നിജിൽ ദാസിനെ അറസ്റ്റുചെയ്ത ശേഷം രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി. വീടിനു ചുറ്റുമുള്ള ജനലുകൾ അടിച്ചു തകർത്തശേഷമാണ് രണ്ടു ബോംബുകൾ ഇവിടേക്ക് എറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. രാത്രിതന്നെ ബോംബ് സ്ക്വാഡ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!
ഈ പ്രദേശം സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒന്നായിട്ടും ഇവിടെ ഇത്രയും ദിവസം പ്രതിയും ആര്‍എസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നത് സിപിഎം പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വാർത്തയാണ് എന്നതിൽ സംശയമില്ല. ഫെബ്രുവരി 21 നാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. സംഭവത്തിന് പിന്നാലെ നടന്ന ബോംബെറിന് ശേഷം മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.