കൊല്ലത്ത് എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; തടയാനെത്തിയ പോലീസിനും മർദ്ദനം

വിജയകുമാറിനെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ  അഞ്ചുവർഷം ശിക്ഷലഭിച്ച് ബിജോയ് ഉപാധികളോടെയുള്ള ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ബി ജെ പി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായ രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാ പ്രതിയാണ് എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച ബിജോയ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 4, 2022, 10:21 AM IST
  • ചിതറ ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്തായിരുന്നു ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
  • ബി ജെ പി നേതാവ് രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാ പ്രതിയാണ് എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച ബിജോയ്.
  • സ്കൂളുതുറപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് കഴിഞ്ഞ ദിവസം നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് പ്രകടനം നടത്തിയിരുന്നു.
കൊല്ലത്ത് എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; തടയാനെത്തിയ പോലീസിനും മർദ്ദനം

കൊല്ലം: കൊല്ലം ചിതറയിൽ എസ് എഫ് ഐ,  എ ഐ എസ് എഫ്  സംഘർഷം. സംഘർഷം തടയാനെത്തിയ പോലീസിനു നേരെയും കയ്യേറ്റമുണ്ടായി. നാല് എഐഎസ്എഫ് പ്രവർത്തകർക്കും  രണ്ട് എസ്എഫ്ഐആ പ്രവർത്തകർക്കും പരുക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ ആരോമൽ, ലിബിൻ, എഐഎസ്എഫ് പ്രവർത്തകനായ നന്ദു എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിതറ ഹയർസെക്കൻഡറി സ്കൂളിന്  മുൻവശത്തായിരുന്നു ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. 15ഓളം ക്രിമിനൽ കേസുകളിലെ പ്രതിയായ ബിജോയിയിയാണ് ദൃശ്യങ്ങളിൽ നന്ദുവിനെ മർദ്ദിക്കുന്നത്. 

Read Also: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

വിജയകുമാറിനെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ  അഞ്ചുവർഷം ശിക്ഷലഭിച്ച് ബിജോയ് ഉപാധികളോടെയുള്ള ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ബി ജെ പി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായ രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാ പ്രതിയാണ് എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച ബിജോയ്.

സ്കൂളുതുറപ്പുമായി  ബന്ധപ്പെട്ട് എ ഐ എസ് എഫ് കഴിഞ്ഞ ദിവസം നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇന്ന് എസ് എഫ് ഐയും പ്രകടനം നടത്തി. ഇതിനു ശേഷം ഇരുകൂട്ടരും തമ്മിലുണ്ടായ  തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Read Also: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം...ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

പുറത്തുനിന്നുള്ള എസ് എഫ് ഐ എഐഎസ്എഫ് പ്രവർത്തകർക്കാണ് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പോലീസിനെ ആക്രമിച്ചവർകെതിരെ കർശന നടപടിയെടുക്കുമെന്ന് ചിതറ സിഐ രാജേഷ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News