പാത ഇരട്ടിപ്പിക്കല്‍:ആലപ്പുഴ വഴി ട്രെയിനുകൾ തിരിച്ചു വിടും

Last Updated : May 6, 2016, 05:46 PM IST
പാത ഇരട്ടിപ്പിക്കല്‍:ആലപ്പുഴ വഴി ട്രെയിനുകൾ  തിരിച്ചു വിടും

വൈക്കം റോഡില്‍ പാത ഇരിട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ കോട്ടയം വഴി പോകുന്ന ട്രെയിനുകള്‍ 7, 8, 14 തിയതികളില്‍ ആലപ്പുഴ വഴി തിരിച്ചു വിടും.രാവിലെ പുറപ്പെടുന്ന തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്,നാഗർകോവിൽ–മംഗലാപുരം പരശുറാം എന്നിവ കായംകുളത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകും. കൂടാതെ ഞായറാഴ്ച പുറപ്പെടുന്ന കൊച്ചുവേളി–മുംബൈ ഗരീബി രഥും ആലപ്പുഴ വഴി പോകും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുക. കൊല്ലം–കോട്ടയം, എറണാകുളം–കോട്ടയം, കോട്ടയം–കായംകുളം പാതയിലെ എട്ട് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

കന്യാകുമാരി–മുംബൈ സിഎസ്ടി എക്സ്പ്രസ് 14ന് ആലപ്പുഴ വഴിയാണ് പോകുന്നത്, മാത്രമല്ല  ഇതിന് ചേര്‍ത്തലയിലും ആലപ്പുഴയിലും പ്രത്യേക സ്റ്റോപ്പ്‌ ഉണ്ടാകും.7, 8 തീയതികളിൽ തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ്  കന്യാകുമാരി–മുംബൈ, മംഗലാപുരം–നാഗർകോവിൽ പരശുറാം എന്നിവ കോട്ടയം മേഖലയിലെ പ്രമുഖ സ്റ്റേഷനുകളിൽ നിർത്തിയിടും. 

 

Trending News