Best Food For Diabetes: പ്രമേഹരോ​ഗികൾക്ക് കറുത്ത അരി മികച്ചതാണോ? എന്താണ് കറുത്ത അരിയുടെ പ്രത്യേകത?

Black rice benefits: കറുത്ത അരി മഗ്നീഷ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 07:12 PM IST
  • കറുത്ത അരി, പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്
  • കറുത്ത അരി മഗ്നീഷ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു
  • ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
  • വൈറ്റമിനുകൾ, പോഷകങ്ങൾ, പ്രോട്ടീനുകൾ മുതലായവ കറുത്ത അരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
Best Food For Diabetes: പ്രമേഹരോ​ഗികൾക്ക് കറുത്ത അരി മികച്ചതാണോ? എന്താണ് കറുത്ത അരിയുടെ പ്രത്യേകത?

നിങ്ങൾ പ്രമേഹരോഗിയാണോ? ഭക്ഷണക്രമം മാറ്റുന്നതും നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നതും വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വെളുത്ത അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ പലരും ചോറ് കഴിക്കുന്നത് വളരെ കുറയ്ക്കേണ്ടി വരുന്നു. എന്നാൽ കറുത്ത അരിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? പാകം ചെയ്താൽ അത് പർപ്പിൾ നിറമാകും. ഇതിന് കാഴ്ചയിൽ മട്ട അരിയോട് സാമ്യമുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ പരിപ്പിനേപ്പോലെയാണ് ഉള്ളത്. കറുത്ത അരി, പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. കറുത്ത അരി പ്രമേഹ രോ​ഗികൾക്ക് എങ്ങനെയെല്ലാം ഫലപ്രദമാകുമെന്ന് നോക്കാം.

ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നു: കറുത്ത അരി മഗ്നീഷ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. വൈറ്റമിനുകൾ, പോഷകങ്ങൾ, പ്രോട്ടീനുകൾ മുതലായവ കറുത്ത അരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറുത്ത അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ വെളുത്ത അരിയിൽ (പ്രോസസ് ചെയ്ത അരി) ഈ ഗുണങ്ങൾ ഇല്ല. മാത്രമല്ല, പ്രമേഹമുള്ളവർക്ക് ഉയർന്ന അപകടസാധ്യതയുള്ള ഹൃദ്രോഗം, സീലിയാക് രോഗം എന്നിവയിൽ നിന്ന് ഇത് സംരക്ഷിക്കുന്നു.

ALSO READ: Winter Wellness: ശൈത്യകാലത്തെ ആരോ​ഗ്യപ്രശ്നങ്ങളെ നേരിടാൻ പ്രകൃതിദത്ത മാ‍​ർ​ഗങ്ങൾ ഇതാ

അമിതവണ്ണത്തെ തടയുന്നു, അതുവഴി പ്രമേഹ സാധ്യത കുറയ്ക്കുന്നു: കറുത്ത അരി ധാരാളം നാരുകളുള്ളതും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളുള്ളതും ധാരാളം പ്രോട്ടീനുകൾ അടങ്ങിയതുമായതിനാൽ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. അതിനാൽ, ഇത് കുറേ സമയത്തേക്ക് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് തടയുകയും അമിതവണ്ണത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അമിതവണ്ണത്തെ ചെറുക്കുന്നത് വഴി ഇത് പ്രമേഹസാധ്യതയും കുറയ്ക്കുന്നു.

വീക്കം ചെറുക്കാൻ സഹായിക്കുന്നു: ആന്റിഓക്‌സിഡന്റുകളുള്ളതും ഫ്രീ റാഡിക്കലിനെതിരെ പോരാടുന്നതുമായ ആന്തോസയാനിനുകൾ ഉള്ളതുമായ അരിയാണ് കറുത്ത അരി. പ്രമേഹരോഗികളെ വീക്കം, കോശങ്ങളുടെ കേടുപാടുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല, കറുത്ത അരി നാരുകളാൽ സമ്പുഷ്ടമാണ്, ഇതിന്റെ മന്ദഗതിയിലുള്ള ഗ്ലൂക്കോസ് റിലീസ് കാരണം രക്തത്തിൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.

ALSO READ: Dandruff in winter: തലയോട്ടിയിലെ ചൊറിച്ചിൽ അസഹ്യമായോ? താരനെ അകറ്റാം ഈ പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ

പ്രമേഹരോഗികൾക്ക് ഭക്ഷണക്രമം എല്ലായ്പ്പോഴും ആശങ്കാജനകമാണ്. ശരിയായ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഗ്ലൈസെമിക് സൂചികയും കറുത്ത അരിയിൽ ഉള്ളതിനാൽ പ്രമേഹരോ​ഗികൾക്ക് ഇത് മികച്ച ഭക്ഷണമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News