ചർമ്മ സംരക്ഷണത്തിനായി ഇന്ന് പലരും ഉപയോഗിക്കുന്ന ഒന്നാണ് ഫെയ്സ് സിറം. മുഖ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും മുഖത്തെ പാടുകൾ മാറ്റി ക്ലിയർ സ്കിൻ നൽകാനും ഇത് ഒരു പരിധി വരെ സഹായിക്കുന്നു. ഓരോ വ്യക്തിയുടെയും ചർമ്മത്തിന് അനുയോജ്യമായ സിറം ഇന്ന് വിപണിയിലുണ്ട്.
ഓരോ സിറത്തിന്റെയും പ്രവർത്തനം മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. ഒന്ന് ചർമ്മത്തിന് തിളക്കം നൽകുന്നതിനും മറ്റൊന്ന് മുഖക്കുരു നിയന്ത്രണത്തിനും, ഒന്ന് ചർമ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതിനും അല്ലെങ്കിൽ ചർമ്മത്തിന്റെ പിഗ്മെന്റേഷൻ നീക്കം ചെയ്യുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ സിറം ഉപയോഗിക്കുന്നവരാണെങ്കിൽ ഫേസ് സിറമുകളുടെ അടിസ്ഥാന ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണം.
മോയ്സ്ചറൈസർ പുരട്ടുന്നതിന് മുൻപ് സിറം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ചർമ്മത്തിന്റെ ഓരോ പാളികളിലേക്കും ആഴ്ന്നിറങ്ങുന്ന സജീവവും ശക്തവുമായ ചേരുവകളുടെ ഏറ്റവും നല്ല മിശ്രിതമാണ് സിറം. ഓരോ ചർമ സുഷിരങ്ങളിലും ഇറങ്ങി ചെല്ലാനും ചർമ പ്രശ്നങ്ങൾ മനോഹരമായി കൈകാര്യം ചെയ്യാനും ഇതിന് കഴിയപും എന്നതാണ് സിറം ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം. സമയം ചിലവഴിക്കാൻ മടിയുള്ളവർക്ക് ചർമ്മ സംരക്ഷണത്തിന് സിറം മികച്ച ഒരു ഓപ്ഷനാണ്.
Also Read: ഇന്ത്യയിൽ കോവിഡ് ചികിത്സയ്ക്ക് ആദ്യമായി നേസൽ സ്പ്രേ; ഉപയോഗം, ചികിത്സാ രീതി... അറിയേണ്ടതെല്ലാം
മോയ്ചറൈസറിന് മുൻപ് സിറം ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
സിറം പുരട്ടുമ്പോൾ ചർമ്മം അതിനെ വലിച്ചെടുക്കുകയും വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
ചർമ്മത്തിന്റെ ഘടന പലമടങ്ങ് മെച്ചപ്പെടുത്തുകയും താരതമ്യേന വേഗത്തിലാക്കുകയും ചെയ്യുന്നു.
സിറം മോയ്സ്ചറൈസറുകളെ ഒരു സപ്ലിമെന്റായി കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചർമ്മത്തെ സംരക്ഷിക്കുന്ന സുഷിരങ്ങളെ ശുദ്ധീകരിക്കുന്നു.
മുഖത്തെ പാടുകളും ചുളിവുകളും ഗണ്യമായി കുറയ്ക്കുന്നു.
ഫ്രീ റാഡിക്കൽ ഡാമേജിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ചർമ്മം കൂടുതൽ ചെറുപ്പവും സുന്ദരവുമാകാൻ സഹായിക്കുന്നു.
ബ്രേക്ക്ഔട്ട്സ് ഉണ്ടാകുന്നത് കുറയ്ക്കാനും ചർമ്മത്തെ കുറ്റമറ്റതാക്കാനും സഹായിക്കുന്നു
വലിയ സുഷിരങ്ങൾ കുറയ്ക്കാൻ സിറം ശരിക്കും ഫലപ്രദമാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...