Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല

കണക്കെടുത്താൽ ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊവിഡ് ഗുരുതരമായി മരിച്ച 1000ൽ 430  പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 11:48 AM IST
  • 26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു
  • മലപ്പുറം ഈ കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോൾ മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്
  • 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ.
Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല

തിരുവനന്തപുരം : കോവിഡിന് പിന്നാലെ സംസ്ഥാനത്ത് അനുബന്ധ രോഗങ്ങൾ ബാധിക്കുന്നവരും വർധിക്കുന്നതായി റിപ്പോർട്ടുകൾ. പ്രമേഹവും അമിത രക്ത സമ്മർദ്ദവുമാണ് ആളുകളുടെ വില്ലനായി മാറുന്നത്. മലപ്പുറം ഈ കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോൾ  മലയോര ജില്ലകളിലാണ് അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ്.  അനുബന്ധ രോഗങ്ങളുള്ളവർ അടിയന്തിരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ ശ്രദ്ധേയമാകുന്നത്.

കേരളത്തിൽ ആകെ കോവിഡ് കണക്കിലെടുത്താൽ മരിച്ചവരിൽ ഭൂരിഭാഗം പേർക്കും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കോവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരിൽ  26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു. 10 ശതമാനം ഹൃദ്രോഗികളാണ്.

Also Read: Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും

കണക്കെടുത്താൽ ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊവിഡ് ഗുരുതരമായി മരിച്ച 1000ൽ 430  പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്.  178 പേരിലാണ് ഹൃദ്രോഗം.  കോഴിക്കോടും സമാന സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, എറണാകുളം,  ജില്ലകളിലും തോത് ഇതേ രീതിയിൽ തന്നെയാണ്. ഇവയെല്ലാം വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളാണ്. എന്നാൽ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളിൽ ഈ രോഗങ്ങളുടെ തോത് കുവാണെന്നത് ശ്രദ്ധേയം. 

Also Read: Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മരണങ്ങളിൽ ഈ അനുബന്ധ രോഗങ്ങളുടെ പങ്ക് കുറഞ്ഞ തോതിലുള്ളത്.  ഇവ കൊവിഡ് വ്യാപനവും ഏറ്റവും കുറഞ്ഞ ജില്ലകളാണ്. എന്നാൽ ഇവിടങ്ങളിലും മരണങ്ങളിൽ  പ്രധാന വില്ലൻ മേൽപ്പറഞ്ഞ രോഗങ്ങൾ തന്നെയാണ്. ഹോം  ഐസോലേഷനിൽ കഴിയുന്ന, മറ്റ് രോഗമുള്ളവർ പെട്ടെന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് വീടുകളിലെ മരണമുയർന്നതോടെ സർക്കാർ നൽകിയിരിക്കുന്ന നിർദേശം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News