Cashews: പാലിനൊപ്പം കശുവണ്ടി; എല്ലുകൾക്ക് ലഭിക്കും കാരിരുമ്പിന്റെ കരുത്ത്!

Cashews Benefits: കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും ശരീരഭാരം സന്തുലിതമായി നിലനിർത്താൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 11:24 AM IST
  • കശുവണ്ടിയിൽ ഫാറ്റ് ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
  • പാലിനൊപ്പം കശുവണ്ടി കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കും.
  • കശുവണ്ടിയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
Cashews: പാലിനൊപ്പം കശുവണ്ടി; എല്ലുകൾക്ക് ലഭിക്കും കാരിരുമ്പിന്റെ കരുത്ത്!

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ടെന്ന കാര്യം ഏവർക്കും അറിയാം. ഡ്രൈ ഫ്രൂട്ട്സുകളിൽ പ്രധാനിയാണ് കശുവണ്ടി. കശുവണ്ടിയിൽ വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ബി 6 തുടങ്ങിയ വിറ്റാമിനുകളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

കശുവണ്ടി വെറുതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. അതുപോലെ തന്നെ ആരോ​ഗ്യ സംരക്ഷണത്തിന് പാൽ കുടിക്കുന്നവരുമുണ്ട്. എന്നാൽ പാലിനൊപ്പം കശുവണ്ടി കഴിച്ചാലോ? ​ഗുണം ഇരട്ടിക്കും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! പാലിനൊപ്പം കശുവണ്ടി എങ്ങനെ കഴിക്കണമെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇനി പറയാൻ പോകുന്നത്.

ALSO READ: ധാരാളം വെള്ളം കുടിച്ചോളൂ, പൊണ്ണത്തടി താനേ കുറയും...!!

ശരീരഭാരം കുറയ്ക്കാം

കശുവണ്ടിയിൽ കലോറി കൂടുതലാണെങ്കിലും ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഇത് സഹായിക്കുന്നു. കശുവണ്ടിയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു.

ഹൃദയാരോ​ഗ്യം സംരക്ഷിക്കും

പാലിനൊപ്പം കശുവണ്ടി കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും. കശുവണ്ടിപ്പരിപ്പിനൊപ്പം പാൽ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

പുരുഷന്മാർക്ക് ​ഗുണകരം

കശുവണ്ടി കഴിക്കുന്നത് പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കശുവണ്ടിയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നു.

എല്ലുകൾ ബലപ്പെടുത്തുന്നു

കശുവണ്ടിപ്പരിപ്പിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ പ്രധാന ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കശുവണ്ടിക്കൊപ്പം പാൽ കുടിക്കുന്നത് ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. 

ഷു​ഗർ ലെവൽ നിയന്ത്രിക്കാം

കശുവണ്ടിയിൽ ആരോഗ്യകരമായ ഫാറ്റ് ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

എങ്ങനെ കഴിക്കാം

മൂന്നോ നാലോ കശുവണ്ടി ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെയ്ക്കുക. രാവിലെ പാൽ നന്നായി തിളപ്പിച്ച ശേഷം കുതിർത്ത് വെച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് പാലിനൊപ്പം കഴിക്കാം. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News