Sleeplessness and Health : ഉറക്കം കുറയ്ക്കരുത്, ഹൃദയാരോഗ്യത്തെ വരെ ബാധിച്ചേക്കും

ഓരോ ആളുകളും ആവശ്യമായ ഉറക്കം വ്യത്യസ്തമായിരിക്കും. എന്നാൽ മിക്കപ്പോഴും ആരോഗ്യവാനായ ഒരു മനുഷ്യന് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.   

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 01:57 PM IST
  • സമീകൃത പോഷക ആഹാരത്തോടും വ്യായാമത്തോടുമൊപ്പം നമ്മുടെ ആരോഗ്യകാര്യത്തിൽ തുല്യമായ പ്രാധാന്യം ഉറക്കത്തിനും ഉണ്ട്.
  • ഓരോ ആളുകളും ആവശ്യമായ ഉറക്കം വ്യത്യസ്തമായിരിക്കും. എന്നാൽ മിക്കപ്പോഴും ആരോഗ്യവാനായ ഒരു മനുഷ്യന് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.
  • ഉറക്കമില്ലായ്‌മ പലപ്പോഴും ആരോഗ്യപരമായ പ്രശ്‍നങ്ങൾക്ക് കാരണമാകാറുണ്ട്.
  • അതിനാൽ തന്നെ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം.
Sleeplessness and Health : ഉറക്കം കുറയ്ക്കരുത്, ഹൃദയാരോഗ്യത്തെ വരെ ബാധിച്ചേക്കും

നല്ല ഉറക്കം (Sleep) ലഭിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. സമീകൃത പോഷക ആഹാരത്തോടും വ്യായാമത്തോടുമൊപ്പം നമ്മുടെ ആരോഗ്യകാര്യത്തിൽ തുല്യമായ പ്രാധാന്യം ഉറക്കത്തിനും ഉണ്ട്. ഓരോ ആളുകളും ആവശ്യമായ ഉറക്കം വ്യത്യസ്തമായിരിക്കും. എന്നാൽ മിക്കപ്പോഴും ആരോഗ്യവാനായ ഒരു മനുഷ്യന് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കണം. 

ഉറക്കമില്ലായ്‌മ പലപ്പോഴും ആരോഗ്യപരമായ പ്രശ്‍നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ തന്നെ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉറക്കക്കുറവ് പലപ്പോഴും ശരീരത്തിന്റെ ഭാരം കൂട്ടുകയും, ഹൃദയാരോഗ്യത്തെ ബാധിക്കുകയും, ഡിപ്രെഷന്  കാരണമാകുകയും ഒക്കെ ചെയ്യും. 

ALSO READ: Omicron Important Symptoms: നിങ്ങളുടെ കണ്ണുകളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? ഒമിക്രോണ്‍ ആവാം, അവഗണിക്കരുത്

നല്ല ഉറക്കം ലഭിക്കേണ്ടതിന്റെ പ്രാധാന്യം എന്തൊക്കെ?

ഭാരം കൂടാതിരിക്കാൻ സഹായിക്കും

7 മണിക്കൂറിൽ കുറവ് ഉറക്കം ലഭിക്കുന്ന ഒരാളുടെ ഭാരവും ബോഡി മാസ്സ് ഇന്ഡെക്സും കൂടാൻ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2020 ലെ ഒരു പഠനം അനുസരിച്ച് 7 മണിക്കൂറുകൾ സ്ഥിരമായി ഉറക്കം കിട്ടാത്ത ആളുകൾക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം വർധിക്കും.  എന്നാൽ കൂടുതൽ ഉറങ്ങിയെന്ന് കരുതി വർണ്ണം കൂടുകയുമില്ല. ഹോർമോണുകളും ഇതിന് കാരണമാണ്.

ALSO READ: Depression Symptoms : പുരുഷന്മാരിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

ഏകാഗ്രതയും ഉൽപാദനക്ഷമതയും വർധിപ്പിക്കും

തലച്ചോറിന്റെ പ്രവർത്തനത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഏകാഗ്രത, ഉൽപ്പാദനക്ഷമത ഇനിഇവയെ ഒക്കെ ഉറക്കക്കുറവ് കാര്യമായി ബാധിക്കും. നല്ല ഉറക്കം കുട്ടികളിലും മുതിർന്നവരിലും ഓർമ്മശക്തി വർധിപ്പിക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഒക്കെ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

ALSO READ: ചുണ്ടുകൾ വിണ്ടുകീറുന്നതിന് പരിഹാരം കാണാൻ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ..

ഹൃദയാരോഗ്യം വർധിപ്പിക്കും 

ഉറക്കക്കുറവും, ഉറക്കമില്ലായ്മയും നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രതിദിനം 7 മണിക്കൂറിൽ താഴെ മാത്രം ഉറക്കം ലഭിക്കുന്നവർ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 13% വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസം 5 മണിക്കൂറിൽ താഴെ മാത്രം ഉറക്കം ലഭിക്കുന്നവർക്ക് അമിത രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 7 മണിക്കൂർ ഉറക്കം ലഭിക്കുന്നവരേക്കാൾ 61 ശതമാനം കൂടുതലാണ്.

പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും

ഉറക്കക്കുറവ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സ്‌ഥത വർധിപ്പിക്കും, കൂടാതെ ഇന്സുലിന് റെസിസ്റ്റൻസും ശരീരത്തിൽ ഉണ്ടാക്കും. 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 48 ശതമാനവും, 6 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 18 ശതമാനവുമാണ്. ഉറക്കക്കുറവ് അമിതവണ്ണം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്‌ക്കെല്ലാം കാരണമാകും. ഇതും പ്രമേഹത്തിന് കാരണമാകാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News