Stress: സ്ട്രെസ്സ് കൂടുതൽ ആണോ..? ഭക്ഷണത്തിൽ ഇങ്ങനെ ഒരു മാറ്റം വരുത്തി നോക്കൂ

Stress Controling Foods: വിഷാദരോഗം ബാധിച്ചവർ പഞ്ചസാര കലർന്ന പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണം.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:39 AM IST
  • അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര ബോധവൽക്കരണ മുദ്രാവാക്യങ്ങൾ ഇറക്കിയാലും ക്ഷീണം തോന്നുന്നവർ ആദ്യം അന്വേഷിക്കുന്നത് മദ്യത്തെയാണ്.
  • അമിതമായി മദ്യം കഴിക്കുന്നത് ടെൻഷനും സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. മദ്യം ഉറക്കം കുറയ്ക്കുന്നു.
Stress: സ്ട്രെസ്സ് കൂടുതൽ ആണോ..? ഭക്ഷണത്തിൽ ഇങ്ങനെ ഒരു മാറ്റം വരുത്തി നോക്കൂ

ഇന്ന് പല ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്ട്രെസ്സ് അഥവാ മാനസിക സമ്മർദ്ധം. പല കാരണങ്ങളാകും അതിന് പിന്നിൽ. ജോലിയിടങ്ങളിലെ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ അങ്ങനെ പലതും. എന്നാൽ ഈ ഒരു അവസ്ഥയ്ക്ക് നമ്മുടെ ജീവിതരീതിയും ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. അനാരോ​ഗ്യകരമായ ഭക്ഷണരീതി നമ്മുടെ മാനസികനിലയെ കാര്യമായ രീതിയിൽ സ്വാധീനിക്കുന്നു. 

സമ്മർദ്ദത്തെ നേരിടാൻ നിരവധി മാർഗങ്ങളുണ്ട് . ഇതിൽ ഭക്ഷണ ശീലങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ നമ്മുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ, നാം കഴിക്കുന്ന ഭക്ഷണവും സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിൽ മാനസിക പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിനു വേണ്ടി ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം. 

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങൾ പലർക്കും പ്രിയപ്പെട്ടതാണ്. ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ശരീരത്തിൽ അനാവശ്യമായ കൊഴുപ്പ് കൂട്ടുന്നു. ഇത് അലസത, മൂഡ് സ്വിംഗ് മുതലായവയ്ക്ക് കാരണമാകും. അങ്ങനെ, സമ്മർദ്ദം നിലനിൽക്കും. 

പാനീയങ്ങൾ

വിഷാദരോഗം ബാധിച്ചവർ പഞ്ചസാര കലർന്ന പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണം. എനർജി ഡ്രിങ്കുകളിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിനാൽ, അവ കുടിക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് വയർ വീർക്കാൻ കാരണമാകും. കൂടാതെ, സമ്മർദ്ദ സമയങ്ങളിൽ ഇത് ശരീരത്തിൽ നെഗറ്റീവ് മാറ്റങ്ങൾക്ക് കാരണമാകും.

ALSO READ: ഗോതമ്പ് എണ്ണ, ബദാം, വിറ്റാമിൻ ഇയുടെ കുറവ് പരിഹരിക്കാന്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

കോഫി

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. കാപ്പി പ്രേമികൾ വളരെ ക്ഷീണിതരായിരിക്കുമ്പോഴോ മാനസിക പ്രശ്നങ്ങൾ നേരിടുമ്പോഴോ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ചായ അല്ലെങ്കിൽ കാപ്പി പോലുള്ള പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കും. അത് നമ്മുടെ ഉറക്കം കെടുത്തുന്നു. സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് ഉറക്കം വളരെ പ്രധാനമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിൽ പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സമ്മർദ്ദം അതിലൊന്നാണ്. അതിനാൽ, ഈ സന്ദർഭങ്ങളിൽ ഉയർന്ന ഉപ്പ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കണം. ഉപ്പിട്ട ഭക്ഷണങ്ങൾ ശരീരത്തെ സന്തുലിതമാക്കാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് സാധാരണ ഭക്ഷണത്തിൽ പോലും ഉപ്പ് കുറച്ച് കഴിക്കുന്നതാണ് നല്ലത്. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ മാത്രമല്ല, മറ്റ് രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള മാർഗമായും ഇത് പിന്തുടരാവുന്നതാണ്. 

മദ്യം

അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര ബോധവൽക്കരണ മുദ്രാവാക്യങ്ങൾ ഇറക്കിയാലും ക്ഷീണം തോന്നുന്നവർ ആദ്യം അന്വേഷിക്കുന്നത് മദ്യത്തെയാണ്. പലർക്കും മദ്യം ശരീരത്തിന് ആശ്വാസം നൽകുന്നു. എന്നാൽ ഇത് സത്യമല്ല. അമിതമായി മദ്യം കഴിക്കുന്നത് ടെൻഷനും സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. മദ്യം ഉറക്കം കുറയ്ക്കുന്നു. 

സംസ്കരിച്ച ഭക്ഷണങ്ങൾ

വളരെയധികം സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരത്തിനും മനസ്സിനും ദോഷകരമാണ്. ശരീരത്തിന് ഹാനികരമായ ധാരാളം അനാവശ്യ കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊർജ്ജത്തെ തടസ്സപ്പെടുത്താൻ ഇടയാക്കും. അനാവശ്യ ടെൻഷനും സമ്മർദവും തടയാൻ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News