ദിവസവും രാവിലെ ഒരു ചായ കുടിക്കുക എന്നത് നമ്മൾ മലയാളികളുടെ ജീവിതശൈലിയുടെ ഭാഗമാണ്. രാവിലെ ചായ കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നു. എന്നാൽ, ഒരു ദിവസം പല തവണ ചായ കുടിക്കുന്നവരുണ്ട്. ക്ഷീണവും സമ്മർദ്ദവും തലവേദനയുമെല്ലാം തോന്നുമ്പോൾ ആളുകൾ ചായ കുടിക്കുന്നു. എന്നാൽ ചായ നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?
ക്ഷീണമകറ്റാൻ അമിതമായി കഴിച്ചാൽ അത് ശരീരത്തിന് ഗുണത്തിന് പകരം ദോഷം ചെയ്യും. അമിതമായി ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ALSO READ: ദിവസവും മീന്‍ കഴിച്ചോളൂ, അത്ഭുത ഗുണങ്ങള്‍ ഇവയാണ്...
ഉറക്കത്തെ ബാധിക്കും
ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. നിങ്ങൾ അമിതമായി ചായ കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉറക്കമില്ലായ്മയും ചർമ്മ സംബന്ധമായ പ്രശ്നങ്ങളും സമ്മർദ്ദവും ഉണ്ടാകാം.
നെഞ്ചെരിച്ചിൽ ഉണ്ടാകും
ഉയർന്ന അളവിൽ കഫീൻ കഴിക്കുന്ന ആളുകൾക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാം. കാരണം, കഫീൻ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചിലെ വീക്കം വർദ്ധിപ്പിക്കുന്നു.
നിർജ്ജലീകരണം
ആവശ്യത്തിലധികം ചായ കുടിച്ചാൽ, ചായയിലെ കഫീൻ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
ഇരുമ്പിന്റെ കുറവ്
പകൽ സമയത്ത് നിങ്ങൾ അമിതമായി ചായ കുടിച്ചാൽ, ദഹനവ്യവസ്ഥയിലെ ഇരുമ്പ് ആഗിരണം ചെയ്യുന്ന സംവിധാനത്തെ അത് ബാധിക്കും. ഇത് ശരീരത്തിലെ രക്തക്കുറവിന് കാരണമാകും.
ദന്ത സംബന്ധമായ പ്രശ്നങ്ങൾ
അമിതമായി ചായ കുടിക്കുന്നത് പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാകും. നിങ്ങളുടെ പല്ലുകൾ വെളുത്തതും ആരോഗ്യകരവുമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചായ കുറച്ച് കുടിക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...