Father's Day : Mammootty കൊച്ചു മകൾ മറിയത്തിന് മുടി കെട്ടി നൽകുന്നു, ചിത്രത്തിനൊപ്പം താരത്തിന്റെ ലുക്കും വൈറൽ

Mammootty തന്റെ കൊച്ചുമകൾ മറിയം അമീറ സൽമാന് മുടി കെട്ടി നൽകുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം മമ്മൂട്ടിയുടെ ലുക്കും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്

Last Updated : Jun 20, 2021, 05:06 PM IST
  • മമ്മൂട്ടി തന്റെ കൊച്ചുമകൾ മറിയം അമീറ സൽമാന് മുടി കെട്ടി നൽകുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.
  • ചിത്രത്തിനോടൊപ്പം മമ്മൂട്ടിയുടെ ലുക്കും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്.
  • മറിയത്തെ പോലെ മമ്മൂട്ടിയും മുടി പിന്നോട്ട് കെട്ടിവെച്ചിരിക്കുന്നത് ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
  • അടികുറിപ്പിന്റെ ആവശ്യമില്ല എന്നാണ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്
Father's Day : Mammootty കൊച്ചു മകൾ മറിയത്തിന് മുടി കെട്ടി നൽകുന്നു, ചിത്രത്തിനൊപ്പം താരത്തിന്റെ ലുക്കും വൈറൽ

Kochi : ഇന്ന് പിതൃദിനം (Father's Day) ആഘോഷിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ എല്ലാവരും തങ്ങളുടെ അച്ഛനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ്. സെലിബ്രേറ്റികളിൽ മിക്കവരും ഫാദേഴ്സ് ഡെയോട് അനുബന്ധിച്ച് തങ്ങളുടെ പിതാവിനോടൊപ്പവും മക്കളോടൊപ്പവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധ ലഭിച്ചത് ദുൽഖർ സൽമാൻ (Dulquer Salman) പങ്കുവെച്ച ചിത്രത്തിനാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ALSO READ : Father's Day 2021: എല്ലാവരും ചോദിക്കുന്ന ഇന്ത്യയിലെ ചില സെലിബ്രറ്റികളും അവരുടെ മക്കളും

മമ്മൂട്ടി തന്റെ കൊച്ചുമകൾ മറിയം അമീറ സൽമാന് മുടി കെട്ടി നൽകുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം മമ്മൂട്ടിയുടെ ലുക്കും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. മറിയത്തെ പോലെ മമ്മൂട്ടിയും മുടി പിന്നോട്ട് കെട്ടിവെച്ചിരിക്കുന്നത് ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ : FEFKA കൊവിഡ് സാന്ത്വന പദ്ധതിയിൽ രണ്ടു ലക്ഷം സംഭാവന നൽകി Tovino

അടികുറിപ്പിന്റെ ആവശ്യമില്ല. ഒരു ചിത്രം ആയിരം വാക്കിന് തുല്യമാണ്. തന്റെ വലിയ ആനന്ദം. എന്റെ പിതാവ് എന്റെ കുട്ടി എന്നിങ്ങനെ ഹാഷ്ടാഗുകൾ നൽകിയാണ് ദുൽഖർ ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം മെയ് ആറിന് മറയത്തിന്റെ നാലാം പിറാന്നാൾ ആയിരുന്നു. മമ്മൂട്ടിയും ദൽഖറും മറയത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു.

ALSO READ : Dasavathara വും മൈക്കിൾ മദന കാമരാജനും എങ്ങനെ ഷൂട്ട് ചെയ്‌തു? ; കമലഹാസനോട് Alphonse Puthren ന്റെ ചോദ്യം

  • ദുൽഖർ പങ്കുവെച്ച ചിത്രത്തിന് മലയാള സിനിമകളെ നിരവധി സെലിബ്രേറ്റികളാണ് കമന്റിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, നസ്രിയ നസീം, സാനിയ ഇയ്യപ്പൻ, കുഞ്ചോക്കോ ബോബൻ, സുപ്രിയ മേനോൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News