Hair Problems: തലമുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാം, അല്പം അരിപ്പൊടി മാത്രം മതി...

തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്  നമ്മുടെ അടുക്കളയില്‍  ലഭിക്കുന്ന അരിപ്പൊടി. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 10:40 PM IST
  • നിങ്ങള്‍ക്കറിയുമോ മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാണ് അരിപ്പൊടി.
  • വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്.
Hair Problems: തലമുടിയുടെ പ്രശ്നങ്ങള്‍  പരിഹരിക്കാം,  അല്പം  അരിപ്പൊടി  മാത്രം മതി...

Hair Problems: തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്  നമ്മുടെ അടുക്കളയില്‍  ലഭിക്കുന്ന അരിപ്പൊടി. 

മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി അങ്ങനെ നിരവധിയാണ്  പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. 

എന്നാല്‍, നിങ്ങള്‍ക്കറിയുമോ മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാണ് അരിപ്പൊടി എന്നത്.  വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി   മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്. 

തലമുടിയുടെ സംരക്ഷണത്തിനായി അരിപ്പൊടി എങ്ങിനെ ഉപയോഗിക്കണം? 

ഉലുവയും അരിപ്പൊടിയും 
ഉലുവയും അരിപ്പൊടിയും മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇല്ലാതാക്കും. അരിപ്പൊടി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കുന്നു. ഇത്   മുടി കൊഴിച്ചില്‍ ഇല്ലാതാക്കും.  

പേസ്റ്റ് എങ്ങിനെ തയ്യാറാക്കാം:  2 ടീസ്പൂൺ ഉലുവ കുതിർത്ത് മിക്സിയിൽ  അരച്ചെടുക്കുക. ഇതിലേക്ക് 3 സ്പൂൺ അരിപ്പൊടി ചേർക്കുക. ഉലുവയും അരിപ്പൊടിയും കൊണ്ടുള്ള ഈ പേസ്റ്റ് മുടിയിൽ 20 മിനിറ്റ് നേരം പുരട്ടിയ ശേഷം മുടി കഴുകുക.  ഇത് ആഴ്ചയില്‍ എനാട് തവണ ചെയ്യാവുന്നതാണ്.

Also Read: Air Purifying Indoor Plants: മുറിയ്ക്കുള്ളില്‍ ഈ ചെടികള്‍ വളര്‍ത്താം, ശുദ്ധവായു മാത്രമല്ല വേറെയുമുണ്ട് ഗുണങ്ങള്‍

വാഴപ്പഴവും അരിപ്പൊടിയും 
 മുടിയുടെ വരൾച്ച സാധാരണയായി മഞ്ഞുകാലത്താണ്  കൂടുതലാവുന്നത്. ഇതിനായി അരിപ്പൊടി കൊണ്ടുള്ള പേസ്റ്റ് ഏറെ ഉപകാരപ്രദമാണ്.  

പേസ്റ്റ് എങ്ങിനെ തയ്യാറാക്കാം:  ഒരു പാത്രത്തിൽ അല്പം  അരിപ്പൊടി എടുത്ത് അതിൽ അരച്ച ഏത്തപ്പഴം ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് മുടിയില്‍ തേച്ചതിന് ശേഷം   30 മിനിറ്റി ന് ശേഷം കഴുകാം,  

അരിപ്പൊടിയും  കടലമാവും 
താരനില്‍നിന്നും മോചനം നേടാന്‍ അരിപ്പൊടി സഹായകമാണ്.  

അരിപ്പൊടിയും കടലമാവും ചേര്‍ന്ന മിശ്രിതം  താരൻ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കും. അരിപ്പൊടിയിൽ  കടലമാവ് ചേര്‍ത്ത്  അതിലേക്ക് കുറച്ച് ഇളം ചൂടുവെള്ളം ചേർക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 10 മുതൽ 15 മിനിറ്റ് വരെ മസാജ് ചെയ്ത ശേഷം 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News