നമ്മുടെ നാട്ടിലും തൊടികളിലും കാണപ്പെടുന്ന മായം ചേർക്കാത്ത പച്ചക്കറികളിൽ നിന്നാണ് നമുക്ക് പ്രോട്ടീനും വിറ്റാമിനുകളും കൂടുതലായി ലഭിക്കുന്നത്. പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് പച്ചക്കറികൾ നമുക്ക് നൽകുന്നത്. പച്ചക്കറികളും പഴങ്ങളും അടങ്ങിയ പോഷകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കുറയ്ക്കുകയും ചെയ്യും. ചിലതരം അർബുദങ്ങളെ തടയാനും കണ്ണിനും ദഹനപ്രശ്‌നങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാനും പച്ചക്കറികൾക്ക് കഴിയും.
അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. പച്ചക്കറികൾ പൂർണ്ണത അനുഭവപ്പെടുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങ. അതിന്റെ കായും ഇലയും ഒരുപോലെ ഗുണകരമാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുരിങ്ങ. സാമ്പാർ, കറി, സൂപ്പ്,തോരൻ തുടങ്ങി വിവിധ വിഭവങ്ങളിൽ മുരിങ്ങയില ഉപയോഗിക്കുന്നു.
രുചിയുടെ രാജാവായ മുരിങ്ങയിലയും പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മുരിങ്ങയില സ്ഥിരമായി കഴിയ്ക്കുന്നതിലൂടെ പല രോഗങ്ങളിൽ നിന്നും രക്ഷനേടാം. വിറ്റാമിൻ സി, വിറ്റാമിൻ ഇ, കാൽസ്യം, ഇരുമ്പ് എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷകങ്ങൾ പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. മുരിങ്ങയില കഴിക്കുന്നതിന്റെ ഗുണങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ALSO READ: ചുവപ്പല്ല.. നല്ല പച്ച തക്കാളി കഴിക്കൂ..! നിങ്ങൾക്ക് ലഭിക്കും ഈ ഗുണങ്ങൾ
മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
പ്രമേഹത്തിന് ബെസ്റ്റ്..
ഇന്നത്തെ കാലഘട്ടത്തിൽ പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ ഒരു വലിയ പരിധി വരെ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ മുരിങ്ങയില എല്ലാവരും ഇടയ്ക്കിടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
പോഷകങ്ങളാൽ സമ്പന്നമാണ് മുരിങ്ങ . ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് രക്തസമ്മർദ്ദം എന്ന പ്രശ്‌നത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഇതിലെ മഗ്നീഷ്യം രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്തുന്നു. ഇത് രക്തസംക്രമണം മെച്ചപ്പെടുത്തുന്നു. മുരിങ്ങയിലയുടെ കഷായം രാവിലെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മാത്രമല്ല, പല്ലുകൾക്ക് ബലം നൽകാനും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും.
ഹൃദയത്തിന് ഗുണം
ഇന്നത്തെ കാലത്ത് കൊളസ്‌ട്രോൾ വർധിച്ച് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ആളുകൾ ഇരകളാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ മുരിങ്ങ വളരെ ഉപകാരപ്രദമാണ്. മുരിങ്ങയിലയിലെ പോഷകങ്ങൾ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു. മുരിങ്ങയിലയിൽ ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയും.
ചർമ്മ ആരോഗ്യം
ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കം കൂട്ടും. വിറ്റാമിൻ എ, വിറ്റാമിൻ ബി, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിന് അവ പ്രയോജനകരമാണ്. മുരിങ്ങയിലയിലെ പോഷകങ്ങൾ മുഖക്കുരു നീക്കം ചെയ്യുന്നു.
(ശ്രദ്ധിക്കുക.. ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. )
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.