കടുത്ത ചൂടിനിടെയുള്ള ചാറ്റൽ മഴ വരുത്തും പല രോ​ഗങ്ങളും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

പെട്ടെന്ന് ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥ പലവിധത്തിലുള്ള രോ​ഗങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 10:08 PM IST
  • വേനൽക്കാലത്ത് സാധാരണ കണ്ടുവരുന്ന രോ​ഗങ്ങളിലൊന്നാണ് ടൈഫോയിഡ്
  • മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ടൈഫോയിഡ് പകരുന്നത്
  • ടൈഫോയിഡ് ഒരു ജലജന്യ രോ​ഗമാണ്
  • വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, പനി എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ
കടുത്ത ചൂടിനിടെയുള്ള ചാറ്റൽ മഴ വരുത്തും പല രോ​ഗങ്ങളും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

കടുത്ത ചൂടിനിടെയുണ്ടാകുന്ന വേനൽമഴ പല രോ​ഗങ്ങൾക്കും കാരണമാകും. വേനൽ മഴയ്ക്ക് ശേഷം വീണ്ടും ചൂട് വർധിക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പെട്ടെന്ന് ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥ പലവിധത്തിലുള്ള രോ​ഗങ്ങൾക്ക് കാരണമാകും.

വേനൽക്കാലത്ത് സാധാരണ കണ്ടുവരുന്ന രോ​ഗങ്ങളിലൊന്നാണ് ടൈഫോയിഡ്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ടൈഫോയിഡ് പകരുന്നത്. ടൈഫോയിഡ് ഒരു ജലജന്യ രോ​ഗമാണ്. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, പനി എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ. സാൽമൊണല്ല ടൈഫി ബാക്ടീരിയ ആണ് ടൈഫോയിഡ് ആണ് രോ​ഗകാരി.

വേനൽക്കാലത്ത് മഞ്ഞപ്പിത്തം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് എ ആണ് ഇതിൽ പ്രധാനമായും വരുന്നത്. മലിനമായ ഭക്ഷണമോ വെള്ളമോ ആണ് മഞ്ഞപ്പിത്തം വരുന്നതിനും പ്രധാന കാരണം. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെയാണ് ബാധിക്കുന്നത്. ചർമം മഞ്ഞനിറത്തിൽ കാണപ്പെടുക, മഞ്ഞനിറത്തിലുള്ള മൂത്രം, കണ്ണിന് മഞ്ഞനിറം വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നേരത്തെ കണ്ടെത്തി, ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ഇത് കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ഹൈപ്പർതേർമിയ എന്ന അവസ്ഥയും ചൂട് കാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്. ശരീരതാപനില അസാധാരണമായി ഉയരുന്ന അവസ്ഥയാണിത്. പരിസ്ഥിതിയിൽ നിന്നുണ്ടാകുന്ന ചൂടിനെ ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. തലവേദന, തലകറക്കം, ബോധക്ഷയം എന്നിവ ഹൈപ്പർതേർമിയയുടെ ഫലമായി ഉണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News