റോസ് വാട്ടർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സൗന്ദര്യ വർധക വസ്തു എന്ന ചിന്തയായിരിക്കും എല്ലാവർക്കും ഉണ്ടാവുക. ഇത് സൗന്ദര്യ സംരക്ഷണത്തിന് മാത്രമുള്ളതാണ് എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നതെങ്കിൽ ആ ധാരണ ഒന്ന് മാറ്റാം. കാരണം സൗന്ദര്യത്തിന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഒന്ന് അറിയാം..
കുടലിന്റെ വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും പനിനീര് ഉത്തമമാണ്. കാരണം ഇതിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ, ബി, സി, ഇ തുടങ്ങിയവയും ഇതിൽ മതിയായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ പനിനീര് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വളരെ മികച്ച ഒരു ചേരുവയാണ്.
Also Read: Beauty Tips: വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് കുളിര്‍മ്മ പകരാന്‍ അല്പം റോസ് വാട്ടർ
ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ഇത് ശരീരത്തിലെ മുറിവുകള്‍ ഉണങ്ങുന്നതിന് നല്ലതാണ്. വടുക്കള്‍ക്കും പൊള്ളലുകള്‍ക്കുമെല്ലാം ഇത് ഉപയോഗിയ്ക്കാം. എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സൂര്യതാപം ഏറ്റാലുള്ള അസ്വസ്ഥതകള്‍ മാറുന്നതിനുമെല്ലാം തന്നെ പനിനീര് ഗുണകരമാണ്.
റോസ് വാട്ടർ ഉപയോഗിക്കുന്നത് സ്‌ട്രെസ്, സമ്മര്‍ദം എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിന് ഞരമ്പുകളെ ശാന്തമാക്കാനുള്ള ഗുണമുണ്ട്. രാത്രിയിൽ തലയിണയിൽ റോസ് വാട്ടർ തളിക്കാം അല്ലെങ്കിൽ അവ മുഖത്ത് കുറച്ച് തളിക്കാം, അതുമല്ലെങ്കിൽ കുറച്ച് തുള്ളികൾ കഴിക്കാം. ഇത് അരോമ തെറാപ്പിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ തലവേദന പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് പ്രധാനപ്പെട്ടതാണ്.
Also Read: Hair Care Tips | താരൻ അകറ്റാൻ വീട്ടിലുണ്ട് പ്രതിവിധികൾ
തൊണ്ടവേദന ഉള്ളവർ ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് തുള്ളി റോസ് വാട്ടർ മിക്സ് ചെയ്ത് കുടിക്കുക. റോസ് വാട്ടർ തൊണ്ടവേദനയിൽ നിന്ന് ഉടനടി ആശ്വാസമേകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...