മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങനെയൊരു കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
2020 ഓഗസ്റ്റ് ഏഴിന് കേരളത്തിലെ ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചിലുണ്ടായ ശേഷമാണ് സംഭവം. പ്ലാൻറ്റേഷൻ തൊഴിലാളികളെല്ലാം ഉറങ്ങുന്ന സമയത്തായിരുന്നു മണ്ണിടിച്ചില്‍. ഇടുക്കി ജില്ലയിലെ രാജമല എന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ 43 പേരാണ് മരിച്ചത്. മണ്ണിനടിയിലായി പോയവര്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
നായ്ക്കുട്ടികളെ പിന്നിലാക്കി താടിക്കാര്‍!!
തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് മൃതദേഹങ്ങള്‍ക്കായാണ് പലരും കാത്തുനില്‍ക്കുന്നത്. അങ്ങനെ കാത്തുനിന്ന രണ്ടു നായ കുട്ടികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കാണാതായ തങ്ങളുടെ യജമാനന്മാർക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു രണ്ട് നായ്ക്കുട്ടികളും. തുടർച്ചയായി മൂന്നു ദിവസമാണ് ഈ നായ്ക്കുട്ടികള്‍ അവിടെനിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണാതെപോയ യജമാനന്മാർക്ക് വേണ്ടിഏറെ ക്ഷമയോടെയാണ് അവര്‍ കാത്തുനില്‍ക്കുന്നത്. പ്രതീക്ഷയോടെയുള്ള അവരുടെ ഈ കാത്തിരിപ്പിന്റെ ചിത്രം വളരെയധികം വേദന നൽകുന്നതാണ്.ബന്ധുക്കളുടെ അലമുറയിട്ട് കരയുന്നതിനിടയിലും മണ്ണിടിച്ചിലിൽ വന്ന് പതിച്ച വലിയ പാറകൾ പൊട്ടിക്കുന്ന ശബ്ദത്തിനിടെയിലും നായ്ക്കുട്ടികള്‍ നിശബ്ദമായി സംഭവസ്ഥലത്തിന് ചുറ്റും നടക്കുകയായിരുന്നു.
ടിവിയില്‍ 'കോണ്‍ജുറിംഗ്' കണ്ട് ഭയന്നിരിക്കുന്ന നായയുടെ വീഡിയോ
രക്ഷാപ്രവർത്തകർ ഈ നായ്ക്കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചുവെങ്കിലും അത് കഴിക്കാന്‍ അവ തയാറായില്ല. അവിടെയുണ്ടായിരുന്ന അയൽവാസികളില്‍ ചിലര്‍ നല്കിയ ഭക്ഷണം കുറച്ചു കഴിച്ചു. മണ്ണിനടിയില്‍ നിന്ന് ഓരോ ശരീര൦ പുറത്തെടുക്കുമ്പോഴും ഇവ ആ സ്ഥലത്ത് പോയി മണത്തുനോക്കി അവരുടെ നഷ്ടപ്പെട്ട യജമാനന്മാർ ആണോയെന്ന് പരിശോധിക്കാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്..
"ആ വളർത്തുമൃഗങ്ങൾ വിഷമിച്ചു നടക്കുകയായിരുന്നു. ഓരോ തവണയും ശരീരങ്ങൾ കണ്ടെത്തുമ്പോഴും അവ അങ്ങോട്ട് പോയി ആ സ്ഥലം മുഴുവന്‍ മണത്തു നോക്കും. ശേഷം വീണ്ടും പഴയ സ്ഥലത്തേക്ക് വന്നിരുന്നു കാത്തിരിപ്പ് തുടരും. നായകൾ മനുഷ്യൻറെ എൻറെ ഏറ്റവും നല്ല കൂട്ടുകാരനാണ് എന്നതിൽ ഒരു സംശയവും വേണ്ട." -ഒരു മാധ്യമപ്രവര്ത്തകന് പറഞ്ഞു.
ഫ്രിദാ... നിനക്ക് നന്ദി; ഭൂചലനത്തില്‍ തകര്‍ന്ന മെക്സിക്കോ നമിച്ചത് ഇവള്‍ക്ക് മുന്നില്‍
ചില ആളുകൾ ഈ നായ്ക്കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും. യജമാന സ്നേഹികളായ ഇവ അതിനു൦ വിസമ്മതിച്ചു. ശക്തമായി പെയ്ത മഴ സംസ്ഥാനത്താകെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. തീരദേശ പ്രദേശങ്ങളും മറ്റും പൂര്‍ണ്ണമായും ഭാഗികമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.