മനസ് തുറന്ന് ചിരിച്ചോളൂ, കാരണം ചിരി എന്നത് ചില്ലറക്കാരനല്ല, അതുകൊണ്ട് തന്നെ...
ചിരിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമാണ് എന്നാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്. ചിരി നമ്മുടെ ആയുസ് കൂട്ടുമെന്ന് മിക്ക ഗവേഷണങ്ങളും പറയുന്നു.
ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരീരത്തില്‍ ശരിയായ രീതിയിൽ രക്തയോട്ടം നടത്താനും സഹായിക്കുന്നു. കൂടാതെ, മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് കുറയ്ക്കാനും ചിരി മൂലം കഴിയുന്നു. അതിനാല്‍തന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും. വിഷാദരോഗത്തില്‍പ്പെട്ടവരെ വിഷാദത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും ചിരിക്ക് പ്രത്യേക കഴിവുണ്ട്.
വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കും അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
Also read: Bird Flue: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം
അതിനാല്‍, ചിരിയ്ക്കാന്‍ മടി കാണിക്കണ്ട, ഉള്ളു തുറന്നു ചിരിച്ചോളൂ, മനസു തുറന്നു ചിരിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ഒരിയ്ക്കലും വിട്ടുകളയരുതേ....