സമകാലിക കാലഘട്ടത്തിൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം കൂടുതൽ ആളുകൾ പിന്തുടരുന്നുണ്ട്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവണതകളും പുതിയ ഭക്ഷണരീതികളും പ്രചാരത്തിൽ വരുമ്പോൾ, സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്കുള്ള മാറ്റം കൂടുതലായി കണ്ടുവരുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
സാധാരണയായി, സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, ബീൻസ്, പയറുവർഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പാൽ, മത്സ്യം, മാംസം എന്നിവ സസ്യാധിഷ്ഠിത ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന തത്വമാണ് കലോറി കുറയ്ക്കുക എന്നത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡയറ്റുകൾ പിന്തുടരുന്നതിലൂടെ കലോറി കുറയ്ക്കാൻ സാധിക്കും.
ഇതുകൂടാതെ, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കൊഴുപ്പിന്റെ അളവ് കുറവാണ്. പൂരിത കൊഴുപ്പുകൾ കലോറിയും ഭാരവും ഏറ്റവുമധികം വർധിപ്പിക്കും. മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളായ മാംസം, പാലുൽപ്പന്നങ്ങൾ മുതലായവയിൽ കൊഴുപ്പ് കൂടുതലാണ്. ഇത്, ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. ഇതുകൂടാതെ, സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്.
ALSO READ: Gut Health: ദഹനം മികച്ചതാക്കാൻ പുളിപ്പിച്ച ഭക്ഷണങ്ങൾ; അറിയാം പുളിപ്പിച്ച ഭക്ഷണങ്ങളുടെ ഗുണങ്ങൾ
ഈ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാര്യമായ കലോറികൾ ചേർക്കാതെ തന്നെ പൂർണ്ണത അനുഭവിക്കാൻ സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും നാരുകൾ സഹായിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണരീതികൾ ആവശ്യമായ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇവയിൽ നാരുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കൂടുതലാണ്. എന്നിരുന്നാലും, ചില സസ്യാഹാരികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സപ്ലിമെന്റ് (പ്രത്യേകിച്ച് വിറ്റാമിൻ ബി 12) ചേർക്കേണ്ടതായി വന്നേക്കാം.
സസ്യാധിഷ്ഠിത ഭക്ഷണത്തിന്റെ പ്രയോജനങ്ങൾ
പോഷകാഹാരം മെച്ചപ്പെടുത്തുന്നു: സസ്യാധിഷ്ഠിത ഭക്ഷണക്രമം പോഷകാഹാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ, സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
മെച്ചപ്പെട്ട പ്രതിരോധശേഷി: സസ്യാധിഷ്ഠിത ഭക്ഷണക്രമം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത്, പ്രമേഹ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരവും സുസ്ഥിരവുമായ, സസ്യാധിഷ്ഠിത ഭക്ഷണക്രമം മികച്ച പ്രതിരോധശേഷി നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ മികച്ചത്: സസ്യാധിഷ്ഠിത ഗുണങ്ങളിൽ, ശരീരഭാരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ സാധാരണയായി കലോറി കുറഞ്ഞതും മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിന് പ്രോസസ്സ് ചെയ്യാൻ എളുപ്പവുമാണ്. സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ളതിനാലാണിത്. അതിനാൽ, ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ, സസ്യാധിഷ്ഠിത ഭക്ഷണക്രമം പരിഗണിക്കേണ്ടതാണ്.
ALSO READ: Fermented Foods: കൊംബുച്ച, കിംചി, കെഫിർ... പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണോ?
രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിർത്തുന്നു: സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പയറുവർഗങ്ങൾ, ധാന്യങ്ങൾ മുതലായവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും അധിക കൊഴുപ്പ് സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അന്നജം ഇല്ലാത്ത പച്ചക്കറികൾ, ഇലക്കറികൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ മുതലായവ കുടലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. ശരിയായ സപ്ലിമെന്റുകൾക്കൊപ്പം സമീകൃതമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം ഭാരം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സസ്യാധിഷ്ഠിത ഭക്ഷണം സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതായത് പ്രിസർവേറ്റീവുകൾ ചേർത്ത മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കും. മധുരമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക എന്നത് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പ്രധാനമാണ്. നിങ്ങളുടെ ഡയറ്റീഷ്യനുമായി കൂടിയാലോചിച്ച ശേഷം സമീകൃത സസ്യാധിഷ്ഠിത ഭക്ഷണക്രമം പാലിക്കുക. ശരിയായ പോഷകാഹാരം, സജീവമായ ജീവിതശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...