Memory Loss: മറവി എന്നത് മനുഷ്യസഹജമാണ്. ഒരു പരിധിവരെ പ്രശ്നമില്ല. എന്നാല്‍, മറവി എന്ന പ്രശ്നം ഒരു ഘട്ടം കടക്കുമ്പോള്‍ അത് ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്ക് കടക്കും.
മറവി ഒരു രോഗമാണ്. അതുകൂടാതെ ഇത് പല തരമുണ്ട്. അതിലൊന്നാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ് അധവാ ഹ്രസ്വകാല മറവി. ഒരു വ്യക്തി ഒരു കാര്യം കേട്ടയുടനെ, അതായത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഭവമോ സ്ഥലമോ മറക്കുന്ന അവസ്ഥയാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്. ഇത് ഒരു സാധാരണ അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഒരു വ്യക്തി ഒരു ചെറിയ സമയത്തേക്ക് കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നീട് അവര്‍ എല്ലാ കാര്യങ്ങളും വീണ്ടും ഓര്‍ക്കാന്‍ തുടങ്ങുന്നു.
ഈ അവസ്ഥ സാധാരണമാണ് എങ്കിലും ഇത് ഗുരുതരമാകാനും സാധ്യതയുണ്ട്. ഈ അവസ്ഥ ഗുരുതരമാകുമ്പോള്‍ അവര്‍ ചികിത്സ തേടേണ്ട ഒരു പ്രശ്‌നമായി മാറുന്നു അതിനാല്‍, ഈ അവസ്ഥയുടെ കാരണങ്ങളും അതിനുള്ള പ്രതിവിധിയും കണ്ടെത്തേണ്ടത് അനിവാര്യമാണ്.
Also Read: Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത് ഒരുതരം മാനസികാരോഗ്യ പ്രശ്‌നമാണ്. ഒരുവ്യക്തി ഈ പ്രശ്നത്തിന്‍റെ പിടിയിലായിരിക്കുമ്പോള്‍ അയാള്‍ക്ക് തന്നെ അറിയില്ല ഈ ഒരു പ്രശ്നത്തിന്‍റെ ഭീകരത. എന്നാല്‍, ശ്രദ്ധിച്ചാല്‍ ഈ രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടെത്താനും സമയത്തിനുള്ളില്‍ പരിഹരിക്കാനും സാധിക്കും.
ഷോര്‍ട്ട് ടേം മെമ്മറി ലോസിന്‍റെ കാരണങ്ങളും ലക്ഷണങ്ങളും എന്താണ് എന്നറിയാം
എന്താണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ് (What is Short Term Memory loss?)
ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്നത് നമ്മുടെ മനസ്സിന്‍റെ ഒരു അവസ്ഥയാണ്. ഈ അവസ്ഥ ഉള്ളവര്‍ കണ്ടതും കേട്ടതുമായ ചെറിയ കാര്യങ്ങള്‍ പോലും വളരെ പെട്ടെന്ന് മറന്നു പോകുന്നു. ഷോര്‍ട്ട് ടേം മെമ്മറി എന്നത് നമ്മുടെ വര്‍ക്കിംഗ് മെമ്മറിയുടെ ഭാഗമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതായത് നമ്മുടെ ദൈനംദിന ജോലികള്‍ക്കായി ഉപയോഗിക്കേണ്ട ഓര്‍മ്മ. ഒരു വ്യക്തിക്ക് ഈ മെമ്മറിയില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍, അയാള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടാകുന്നു. ഈ പ്രശ്‌നത്തെയാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന് വിളിക്കുന്നത്.
പ്രധാനമായും പ്രായമായവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍, ചിലപ്പോള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ക്ഷതം തുടങ്ങിയ മറ്റ് അവസ്ഥകളുടെ ഭാഗമായും ഈ അവസ്ഥ സംഭവിക്കാം.
ഷോര്‍ട്ട് ടേം മെമ്മറി ലോസിന്‍റെ പ്രധാന ലക്ഷണം ഇപ്പോള്‍ കേട്ട അല്ലെങ്കില്‍ കണ്ട കാര്യം ഉടന്‍ മറക്കുന്നു എന്നതാണ്. അതിനാലാണ് ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ ചോദിച്ച കാര്യം തന്നെ വീണ്ടും വീണ്ടും ചോദിക്കുക, സമീപകാല സംഭവങ്ങള്‍ മറക്കുക, ആളുകളുടെ പേരുകള്‍ മറക്കുക, സമയം മറക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഷോര്‍ട്ട് ടേം മെമ്മറി ലോസിന്‍റെ പ്രധാന കാരണങ്ങളായി പറയുന്നത് സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പ്രായാധിക്യം,
അല്‍ഷിമേഴ്‌സ് രോഗം, മസ്തിഷ്‌കപ്രശ്നങ്ങള്‍, രക്തം കട്ടപിടിക്കല്‍, തലയ്ക്ക് പരിക്ക്, തലയില്‍ രക്തസ്രാവം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ്.
നിങ്ങള്‍ ഷോര്‍ട്ട് ടേം മെമ്മറി ലോസ് പ്രശ്നം അഭിമുഖീകരിയ്ക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.
മറവി രോഗത്തിന് മരുന്നുകളൊന്നും ലഭ്യമല്ല, കാരണം ഇത് മറ്റ് ചില അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നത്. എന്നാല്‍ അതിന്‍റെ ചില ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. കൂടാതെ, ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ സാധിക്കും. മാനസിക വ്യായാമം, നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, മദ്യപാനം ഉപേക്ഷിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കുക, ധ്യാനം, ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക തുടങ്ങിയവ മാനസിക ആരോഗ്യത്തിനു ഏറെ സഹായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...