Protein Powder Side Effects : ജിമ്മിൽ പോകുന്ന നിങ്ങൾ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കണം

Side Effects of Protein Powder and Supplements : ചുരുങ്ങിയ സമയം കൊണ്ട് നടക്കുന്ന പ്രക്രിയയല്ല ശരീര ഭംഗി മെച്ചപ്പെടുത്തുക എന്ന പറയുന്നത്. അതുകൊണ്ട് ജിമ്മിൽ പോയി ഉടൻ തന്നെ പ്രോട്ടീൻ പൗഡറുകളും മറ്റും ഉപയോഗിച്ചാൽ ശരീരത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 02:18 PM IST
  • ബോഡി ബിൽഡിങ് ചുരുങ്ങിയ സമയം കൊണ്ട് നടക്കുന്നതല്ല
  • ട്രെയ്നർമാരുടെ നിർദേശം പോലെ പ്രോട്ടീൻ പൌഡറുകൾ കഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും
  • 15-20 മുട്ടയുടെ വെള്ള കഴിക്കുന്നതും നല്ലതല്ല
Protein Powder Side Effects : ജിമ്മിൽ പോകുന്ന നിങ്ങൾ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കണം

ശരീര ഭംഗി മെച്ചപ്പെടുത്താൻ ഭൂരിപക്ഷം പേരും ആദ്യം തിരഞ്ഞെടുക്കുക ജിമ്മിൽ പോകാനായിരിക്കും. ജിമ്മിലെ കഠിനധ്വാനത്തിലൂടെ വളര ചുരങ്ങിയ കാലങ്ങൾ കൊണ്ട് ശരീര ഭംഗി നേടിയെടുക്കാമെന്ന വിശ്വാസമാണ് പലരെയും ആ തീരുമാനത്തിലേക്ക് നയിക്കുന്നത്. ജിമ്മിൽ പോയാൽ ഉടൻ തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പ്രോട്ടീൻ പൗഡറുകളുടെയും അതിനോടനുബന്ധിച്ചുള്ള സപ്ലിമെന്റ്സികളുടെയും ഉപയോഗം. ഇത് ഉപയോഗിക്കുന്നതിനായി മിക്ക ജിമ്മുകളിലെയും ട്രെയ്നർമാർ ശരീര ഭംഗി മെച്ചപ്പെടുത്താൻ വരുന്നവരെ നിർബന്ധിക്കാറുണ്ട്.

എല്ലാവരുടെയും ആവശ്യം വേഗത്തിൽ വണ്ണം കുറയ്ക്കുക അല്ലെങ്കിൽ വെയ്റ്റ് കൂട്ടി ശരീര ഭംഗി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരിക്കും. ജിം ട്രെയ്നർമാരും ഇങ്ങനെ നിർബന്ധിക്കുമ്പോൾ വലിയ ഒരു വിഭാഗം പേരും പ്രോട്ടീൻ പൗഡറുകളും മറ്റ് സപ്ലിമെന്റ്സും ഉപയോഗിക്കാൻ തയ്യാറാകുകയും ചെയ്യും. എന്നാൽ അത് ശരീരത്തിന് ദോഷം മാത്രമാണ് വരുത്തിവെക്കുന്നത് എന്നാണ് സെലിബ്രേറ്റി ഡയറ്റീഷ്യനായ ലക്ഷ്മി മനീഷ് സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നത്.

ALSO READ : Diet Tips : വണ്ണം കുറച്ചിട്ടും ഡയറ്റ് തുടരണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ ഒരിക്കിലും പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കാൻ നിർദേശിക്കില്ല. ഇപ്പൊഴത്തെ കുട്ടികൾ ഇൻസ്റ്റഗ്രാം വീഡിയോകൾ എല്ലാം കണ്ടിട്ട് ജിമ്മിൽ പോയി ഉടൻ തന്നെ പ്രോട്ടീൻ പൗഡറുകളും സ്റ്റിറോയ്ഡുകളും തുടങ്ങിയ മറ്റ് സപ്ലിമെന്റുകളും ഉപയോഗിക്കും. അതൊക്കെ ശരീരത്തിൽ വലിയ ദോഷങ്ങളാണ് വരുത്തിവെക്കുന്നത് എന്ന് ഇവർ മനസ്സിലാക്കാണം. ഈ ബോഡി ബിൽഡ് ചെയ്യുക എന്ന പറയുന്നത് ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് നടക്കുന്നതല്ല. രണ്ടും മൂന്നും കൊലങ്ങൾ മേലെയുള്ള കഠിന പ്രയത്നമാണ്.

അല്ലാത്തപക്ഷം സ്പോർട്സ് മെഡിസിൻ ഡോക്ടർമാരുടെ നിർദേശപ്രകാരം അവർ പറയുന്ന അളവിൽ അത് ഉപയോഗിക്കുക. അല്ലാതെ ഇപ്പോൾ ജിമ്മിൽ പോകുമ്പോൾ അവിടെ ട്രെയ്നർമാർ പറയുന്നതിന് അനുസരിച്ച് ഒരിക്കലും ഇവ ഉപയോഗിക്കാൻ പാടില്ല. പ്രത്യേകിച്ച ഈ ട്രെയ്നർമാർ പറയുന്ന 15 മുതൽ 20 വരെ മുട്ടയുടെ വെള്ള കഴിക്കുക എന്നൊക്കെ പറയുന്നത് ഒരിക്കലും ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് പ്രോട്ടീൻ പൗഡറുകളും മറ്റ് സപ്ലിമെന്റ്സുകളും ഉപയോഗിക്കാൻ ഞാൻ ഒരിക്കലും നിർദേശിക്കില്ല.

മലയാളത്തിലെ പ്രമുഖ താരങ്ങളായ അപർണ ബാലമുരളി, മഞ്ജു പിള്ള, ഗായകരായ ജ്യോത്സന, രഞ്ജിനി തുടങ്ങിയവരുടെ മേക്ക്ഓവറുകൾക്ക് സഹായിച്ച ഡയറ്റീഷ്യനാണ് ലക്ഷ്മി മനീഷ്. സെലിബ്രേറ്റികൾ ഉൾപ്പെടെ മുന്നൂറിലധികം പേരാണ് ലക്ഷ്മിയുടെ നിർദേശം അനുസരിച്ച് വണ്ണം ഡയറ്റ് നോക്കി വണ്ണം കുറയ്ക്കുന്നത്. സീ മലയാളം ന്യൂസിന് ലക്ഷ്മി മനോജ് നൽകിയ പ്രത്യേക അഭിമുഖം ചുവടെ കൊടുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News