Slim Body: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ണം കുറയുന്നില്ലേ? എങ്കില്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഇന്നത്തെ പ്രത്യേക ജീവിതശൈലി മൂലം ഒരു പ്രായം കഴിയുമ്പോള്‍  മിക്കവരും  നേരിടുന്ന പ്രധാന പ്രശ്നമാണ്   പൊണ്ണത്തടി.  അമിതവണ്ണം എങ്ങിനെ കുറയ്ക്കും എന്ന് ചിന്തിച്ച്  നെടുവീര്‍പ്പെടുകയാണ് പലരും.

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 11:57 PM IST
  • വണ്ണം കുറയ്ക്കാന്‍ ആയിരം വഴികള്‍ പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഉണ്ടാവാം.
  • ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും.
Slim Body: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ണം കുറയുന്നില്ലേ? എങ്കില്‍  ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഇന്നത്തെ പ്രത്യേക ജീവിതശൈലി മൂലം ഒരു പ്രായം കഴിയുമ്പോള്‍  മിക്കവരും  നേരിടുന്ന പ്രധാന പ്രശ്നമാണ്   പൊണ്ണത്തടി.  അമിതവണ്ണം എങ്ങിനെ കുറയ്ക്കും എന്ന് ചിന്തിച്ച്  നെടുവീര്‍പ്പെടുകയാണ് പലരും.

വണ്ണം കുറയ്ക്കാന്‍  ആയിരം വഴികള്‍ പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഉണ്ടാവാം.  എന്നാല്‍,  ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും.  അതില്‍ പ്രധാനപ്പെട്ടതാണ്  ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുക എന്നത്.  കൂടാതെ, വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം  കഴിക്കുകയും ചെയ്താല്‍ വണ്ണം നിയന്ത്രിക്കാന്‍ സാധിക്കും. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.  ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കി  ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത്  ആരോഗ്യത്തെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത്  നിങ്ങള്‍ക്ക് കൂടുതല്‍  ക്ഷീണം തോന്നിക്കും.  യാമം ചെയ്യുന്നതില്‍ നിന്നു പോലും നിങ്ങളെ പിന്തിരിപ്പിക്കും. അതിനാല്‍ മിതമായ അളവില്‍  ദിവസവും കുറഞ്ഞത് മൂന്ന് നേരമെങ്കിലും ഭക്ഷണം കഴിക്കണം.

2. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ടത് എത്ര കലോറിയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. കലോറി കുറഞ്ഞതും അന്നജം കുറഞ്ഞതുമായ വിഭവങ്ങള്‍  ഭക്ഷണക്രമത്തില്‍  ഉള്‍പ്പെടുത്തുക.

3. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഉറപ്പായും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍  പെട്ടെന്ന്  വയര്‍ നിറഞ്ഞതായി തോന്നും. ഒപ്പം, ഭക്ഷണത്തിന്‍റെ അളവ് കുറയുകയും ചെയ്യും. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

4. Fried Foods കഴിക്കുന്നത് ഒഴിവാക്കുക. വിശക്കുമ്പോള്‍  ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത്  പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം ഇത്  വണ്ണം വീണ്ടും കൂട്ടാന്‍ ഇടയാകും.  അതിനാല്‍ ജങ്ക് ഫുഡ്, പാക്കറ്റ് ഫുഡുകള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം.

5. ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക.  

6.  വ്യായാമമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. ഡയറ്റ് മാത്രം പോരാ, വ്യായാമവും വേണം.  ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.

7.  നമ്മുടെ ശരീരത്തിന് ഏറ്റവും  അപകടമാണ്  പഞ്ചസാര.  പഞ്ചസാരയുടെ ഉപയോഗം  യുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണ്.  അടിവയറ്റില്‍ കൊഴുപ്പ് അടിയാനുള്ള മുഖ്യ കാരണം  പഞ്ചസാരയുടെ അമിത ഉപയോഗമാണ്.  അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം  ഒഴിവാക്കുക.

ശരീര ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്ന ആറ് നല്ല ശീലങ്ങള്‍ കൂടി അറിയാം

അതിരാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറു ചൂടുവെള്ളം വെറും വയറ്റില്‍ കുടിക്കുക,   വ്യായാമം,  രാവിലെ കുറച്ച്‌ സൂര്യപ്രകാശം ഏല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, ശരിയായ പ്രഭാതഭക്ഷണം കഴിക്കുക,  ശരിയായ ഭക്ഷണക്രമം പിന്തുടരുക... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News