Monsoon Tips: മഴക്കാലത്ത് അടുക്കളയിൽ മണമുണ്ടോ? ഇവയൊന്ന് പരീക്ഷിക്കാം

മൺസൂണിന്റെ വരവോടെ അന്തരീഷത്തിൽ ഈർപ്പവും വർധിക്കും. ഇത് വഴി ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കേടാകാൻ തുടങ്ങുക മാത്രമല്ല, അവയിൽ നിന്ന് മണം വരാൻ തുടങ്ങുകയും ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 04:06 PM IST
  • അടുക്കളയിലെ വസ്തുക്കൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം
  • ചെറുനാരങ്ങയിൽ അൽപം ബേക്കിംഗ് സോഡ വിതറി പാത്രങ്ങളിൽ തേക്കുന്നതും നല്ലത് തന്നെ
  • കീടശല്യത്തിൽ നിന്ന് അടുക്കളയെ അകറ്റി നിർത്താൻ വേപ്പെണ്ണ വെള്ളത്തിൽ കലക്കി അടുക്കളയിൽ തളിക്കാം
Monsoon Tips: മഴക്കാലത്ത് അടുക്കളയിൽ മണമുണ്ടോ? ഇവയൊന്ന് പരീക്ഷിക്കാം

മഴക്കാലത്ത്, വീട് മാത്രമല്ല അടുക്കളയും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ചില സമയങ്ങളിൽ അടുക്കളയിൽ നിന്നും പുറത്ത് വരുന്ന ഗന്ധം നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ഇത്തരത്തിൽ അടുക്കള നിങ്ങളെ ബുദ്ധിമുട്ടിച്ച് തുടങ്ങിയാൽ ചെറിയ ചില വഴികൾ കൊണ്ട് പ്രശ്നം മാറ്റാം.

മൺസൂണിന്റെ വരവോടെ അന്തരീഷത്തിൽ ഈർപ്പവും വർധിക്കും. ഇത് വഴി ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കേടാകാൻ തുടങ്ങുക മാത്രമല്ല, അവയിൽ നിന്ന് മണം വരാൻ തുടങ്ങുകയും ചെയ്യുന്നു.മഴക്കാലത്തും അടുക്കളയുടെ ശുചിത്വം നിലനിർത്താൻ ചില എളുപ്പവഴികൾ പരിശോധിക്കാം.

Also Read: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ  ഉൾപ്പെടുത്തുന്നത് നല്ലതാണ്

അരി ഉപയോഗിക്കാം

അടുക്കളയിലെ ഈർപ്പം അകറ്റാൻ അസംസ്കൃത അരി ഉപയോഗിക്കുന്നത് നല്ലതാണ്.ഒരു കോട്ടൺ തുണിയിൽ കുറച്ച് അസംസ്കൃത അരി കെട്ടി നനഞ്ഞ സ്ഥലത്ത് സൂക്ഷിക്കുക, ഓരോ 15 ദിവസം കൂടുമ്പോഴും അരി മാറ്റുക. ഇതൊരു നല്ല സംവിധാനമാണ്.

നാരങ്ങയുടെ സഹായം

അടുക്കളയിലെ നനവും ഫംഗസും അകറ്റാൻ നാരങ്ങ ഉപയോഗിക്കുന്നതും നല്ലതാണ്. അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന കട്ടർ, ചോപ്പർ, കത്തി തുടങ്ങിയ സാധനങ്ങളെ ഫംഗസിൽ നിന്ന് രക്ഷിക്കാനും നാരങ്ങ സഹായിക്കും. ഇവയിൽ നാരങ്ങ തടവി സൂക്ഷിക്കണം. ഇത് ഫംഗസ് ബാധ തടയും.

Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ബേക്കിംഗ് സോഡ 

അടുക്കളയിലെ വസ്തുക്കൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ചെറുനാരങ്ങയിൽ അൽപം ബേക്കിംഗ് സോഡ വിതറി പാത്രങ്ങളിൽ തേക്കുന്നതും നല്ലത് തന്നെ. 

വേപ്പിലയും ഗ്രാമ്പൂവും

മഴക്കാലത്ത് ഉറുമ്പ്, പാറ്റ തുടങ്ങിയ പ്രാണികൾ അടുക്കളയിൽ നിന്ന് പുറത്തുവരാൻ തുടങ്ങും. ഇത്തരത്തിൽ കീടശല്യത്തിൽ നിന്ന് അടുക്കളയെ അകറ്റി നിർത്താൻ വേപ്പെണ്ണ വെള്ളത്തിൽ കലക്കി അടുക്കളയിൽ തളിക്കാം.വേപ്പെണ്ണ ഇല്ലെങ്കിൽ ഗ്രാമ്പൂ എണ്ണയും നല്ലത് തന്നെ. അടുക്കള അണുവിമുക്തമാക്കാൻ ഇത് ഫലപ്രദമായ മാർഗമാണ്.മഴക്കാലത്ത് ഭക്ഷണ സാധനങ്ങളിൽ നനവുണ്ടാകാതിരിക്കാൻ, മസാലകൾ, പപ്പടങ്ങൾ തുടങ്ങിയവ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News